കുളിർമ
ഊർജ്ജ സംരക്ഷണ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു
എനർജി മാനേജ്മെന്റ് സെന്റർ (ഇ.എം.സി) കേരളയും കോഴിക്കോട് ജില്ലാ ഉപഭോക്തൃ വിദ്യാഭ്യാസ സമിതിയും കൈതപ്പാടം ദേശസേവാസംഘത്തിൻ്റെ സഹകരണത്തോടെ 'കുളിർമ' ബോധവൽക്കരണ പരിപാടി കോഴിക്കോട് സൗത്ത് നിയോജക മണ്ഡലത്തിൽ സംഘടിപ്പിച്ചു. ജനങ്ങളുടെ ആരോഗ്യത്തെയും പരിസ്ഥിതിയേയും പ്രതികൂലമായി ബാധിക്കുന്ന വർദ്ധിച്ചുവരുന്ന ചൂടിനെ പ്രതിരോധിക്കാനുള്ള മേൽക്കൂര ശീതീകരണ സാങ്കേതിക വിദ്യകളുടെ പ്രചാരണാർത്ഥമാണ് 'കുളിർമ, എന്ന പേരിലുള്ള പദ്ധതി ഇ.എം.സി. നടപ്പിലാക്കി വരുന്നത്.
കൈതപ്പാടം ദേശസേവാ സംഘം ഹാളിൽ നടന്ന ബോധവൽക്കരണ പരിപാടി കോഴിക്കോട് സൗത്ത് നിയോജക മണ്ഡലം എം.എൽഎ. ഉദ്ഘാടനം ചെയ്തു. ഊർജ്ജ സംരക്ഷണ പ്രവർത്തനവും പരിസ്ഥിതി സംരംക്ഷണവും ജീവിതശൈലിയുടെ ഭാഗമാക്കാൻ എല്ലാവരും തയ്യാറാകണമെന്ന് അദ്ദേഹം പറഞ്ഞു. ഉപഭോക്തൃ വിദ്യാഭ്യാസ സമിതി പ്രസിഡൻ്റ് പി.ഐ. അജയൻ അദ്ധ്യക്ഷത വഹിച്ചു. പി. ഹേമപാലൻ, ദിനേശൻ തുവശ്ശേരി, അഷ്റഫ് ചേലാട്ട്, പത്മനാഭൻവേങ്ങേരി,വി.പി.സനീബ് കുമാർ, എൻ. സുദർശകമാർ, പി.പി. ഉണ്ണികൃഷ്ണൻ, വേണു പറമ്പത്ത്, കെ. പ്രമീള എന്നിവർ പ്രസംഗിച്ചു. എംഡിറ്റ് എഞ്ചിനിയറിംഗ് കോളേജിലെ അസിസ്റ്റൻ്റ് പ്രൊഫസർ എസ്. അഖിൽ ജീവിതശൈലിയും ഊർജ്ജ കാര്യശേഷിയും എന്ന വിഷയത്തിൽ സംസാരിച്ചു. പി.ഐ. അജയൻ കുളിർമ്മ പദ്ധതിയെ പറ്റി വിശദീകരിച്ചു.
Tags:
Kozhikode News