Trending

ടീച്ചർ കൈപുസ്തകം ഉടൻ ലഭ്യമാക്കണം. കെ.എ.ടി.എഫ്

ടീച്ചർ കൈപുസ്തകം ഉടൻ ലഭ്യമാക്കണം. കെ.എ.ടി.എഫ്

കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ കോഴിക്കോട് റൂറൽ ഉപജില്ല മെമ്പർഷിപ്പ് വിതരണോദ്ഘാടനം ജില്ല യൂത്ത് ലീഗ് ജനറൽ സെക്രട്ടറി ടി. മൊയ്തീൻ കോയ ഉപജില്ല പ്രസിഡൻ്റ് എം. മുഹമ്മദിന് നൽകി നിർവഹിക്കുന്നു

കോഴിക്കോട്: പാഠപുസ്തകങ്ങൾ പുതുക്കിയ സാഹചര്യത്തിൽ എല്ലാ പുസ്തകങ്ങളുടേയും ടീച്ചർ കൈപുസ്തകം എത്രയും പെട്ടെന്ന് അധ്യാപകർക്ക് ലഭ്യമാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ കോഴിക്കോട് റൂറൽ ഉപജില്ല കമ്മിറ്റി ആവശ്യപ്പെട്ടു.പാഠപുസ്തകവുമായി ബന്ധപ്പെട്ട കൈപുസ്തകം ഇല്ലാതെയാണ് അവധിക്കാല അധ്യാപക പരിശീലനങ്ങൾ സംഘടിപ്പിച്ചതെന്നും ഇത് വിദ്യാർത്ഥികളുടെ പഠന നിലവാരത്തേയും അധ്യാപകരുടെ ആഗോളരീതിയിലുള്ള സമീപനത്തേയും ബാധിക്കുമെന്നും യോഗം അഭിപ്രായപ്പെട്ടു. 2025-26 അധ്യയന വർഷത്തെ സംഘടന മെമ്പർഷിപ്പ് വിതരണോദ്ഘാടനം ജില്ല മുസ്‌ലിം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി ടി.മൊയ്തീൻ കോയ ഉപജില്ല പ്രസിഡന്റ് എം. മുഹമ്മദ് മാസ്റ്റർക്ക് നൽകി നിർവഹിച്ചു.ചടങ്ങിൽ കോഴിക്കോട് ജില്ല ട്രഷറർ ഐ.സൽമാൻ, ഉപജില്ല ജനറൽ സെക്രട്ടറി പി.ഷാഹിദുൽ ഹഖ്, കെ.വി ഫിറോസ് ബാബു,പി.പി മുഹമ്മദ് നിയാസ്, എം.മുഹമ്മദ് യാസീൻ, ടി.കെ അബ്ദുൽ അസീസ്,പി.റംലത്ത്, എൻ.പി.എം നഫീസത്ത് ബീവി, കെ.ജസീല,പി.കെ റസിയ,പി.എം.ഷബ്ന ബേബി പങ്കെടുത്തു.

Post a Comment

Previous Post Next Post