Trending

കോഴിക്കോട് സ്വദേശിയായ വിദ്യാർഥി ബംഗളൂരുവിൽ അന്തരിച്ചു

കോഴിക്കോട് സ്വദേശിയായ വിദ്യാർഥി ബംഗളൂരുവിൽ അന്തരിച്ചു


ബംഗളൂരു: കോഴിക്കോട് സ്വദേശിയായ വിദ്യാർഥി ബംഗളൂരുവിൽ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു.
യെലഹങ്ക വൃന്ദാവൻ കോളജ് ഓഫ് എൻജിനീയറങ്ങിലെ എം.സി.എ വിദ്യാർഥി കോഴിക്കോട് മേമുണ്ട തടത്തിൽ മീത്തൽ (കൃഷ്ണ കൃപ) പുരുഷോത്തമന്റെ മകൻ കൃഷ്ണനുണ്ണിയാണ് (22) മരിച്ചത്.
സംസ്ക്കാരം ഇന്ന് (23-05-2025-വെള്ളി) ഉച്ചയ്ക്ക് 12:00-ന് വീട്ടുവളപ്പിൽ.
ഇന്നലെ (വ്യാഴാഴ്ച) രാവിലെ റൂമിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
പോസ്റ്റുമോർട്ടത്തിൽ മരണകാരണം ഹൃദയാഘാതമാണെന്ന് കണ്ടെത്തി. 
മൃതദേഹം കേരള സമാജം ആംബുലൻസിൽ നാട്ടിലേക്ക് ​കൊണ്ടുപോയി.
പിതാവ് പുരുഷോത്തമൻ ചോറോട് ഗവ. ഹയർ സെക്കൻഡറി സ്കൂൾ റിട്ട. അധ്യാപകനും മാതാവ് പ്രീത മേപ്പയിൽ ഈസ്റ്റ് എസ്‌.ബി സ്കൂൾ റിട്ട. അധ്യാപികയുമാണ്. 
സഹോദരി: അനഘ. 
സഹോദരി ഭർത്താവ്: അഖിൽ വയനാട്.

Post a Comment

Previous Post Next Post