നടൻ വിഷ്ണു പ്രസാദ് അന്തരിച്ചു,
കൊച്ചി: സിനിമാ സീരിയല്‍ താരം വിഷ്ണു പ്രസാദ് അന്തരിച്ചു. കരള്‍ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു. കരള്‍ മാറ്റിവക്കല്‍ ശസ്ത്രക്രിയക്കുള്ള ഒരുക്കത്തിലായിരുന്നു കുടുംബവും സഹപ്രവർത്തകരും.
കരള്‍ നല്‍കാൻ മകള്‍ തയാറായിരുന്നു. ചികിത്സയ്ക്കായി ഭീമമായ തുക കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു കുടുംബം.
കാശി, കൈ എത്തും ദൂരത്ത്, റണ്‍വേ, മാമ്പഴക്കാലം, ലയണ്‍, ബെൻ ജോണ്‍സണ്‍, ലോകനാഥൻ ഐഎഎസ്, പതാക, മാറാത്ത നാട് തുടങ്ങിയ സിനിമകളില്‍ അഭിനയിച്ച താരമാണ് വിഷ്ണു പ്രസാദ്. സീരിയല്‍ രംഗത്ത് സജീവമായിരുന്നു.
Tags:
Death News