Trending

ലക്ഷദ്വീപ് കപ്പൽ ടിക്കറ്റ് പ്രതിസന്ധി: ഹ്യൂമൻ റൈറ്റ്സ് കോർപ്സ് ശക്തമായ പ്രതിഷേധവുമായി മുന്നോട്ട്

ലക്ഷദ്വീപ് കപ്പൽ ടിക്കറ്റ് പ്രതിസന്ധി:
ഹ്യൂമൻ റൈറ്റ്സ് കോർപ്സ് ശക്തമായ പ്രതിഷേധവുമായി മുന്നോട്ട്



കൊച്ചി: ലക്ഷദ്വീപിലേക്കുള്ള കപ്പൽ ടിക്കറ്റുകൾ ലഭ്യമല്ലാത്തത് അവിടുത്തെ ജനങ്ങളെ ദുരിതത്തിലാഴ്ത്തുന്നു. ഈ വിഷയത്തിൽ ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഹ്യൂമൻ റൈറ്റ്സ് കോർപ്സ് ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് വരുന്നു. ഇതിന്റെ ഭാഗമായി കേരളത്തിലെ എല്ലാ അംഗങ്ങളെയും ഉൾപ്പെടുത്തി ഒരു പ്രതിഷേധ ധർണ്ണ സംഘടിപ്പിക്കാൻ തീരുമാനിച്ചിരിക്കുന്നു.
"ലക്ഷദ്വീപിലെ ജനങ്ങളുടെ യാത്രാക്ലേശം ഇനിയും കണ്ടില്ലെന്ന് നടിക്കാനാവില്ല. കപ്പൽ ടിക്കറ്റുകൾ ലഭ്യമല്ലാത്തത് കാരണം അവർക്ക് വിദ്യാഭ്യാസം, ചികിത്സ തുടങ്ങി അത്യാവശ്യ കാര്യങ്ങൾക്കുപോലും പുറം ലോകവുമായി ബന്ധപ്പെടാൻ സാധിക്കുന്നില്ല," ഹ്യൂമൻ റൈറ്റ്സ് കോർപ്സ് ചെയർമാൻ ദില്ലി ഓഫീസിൽ നിന്ന് അറിയിച്ചു.
കേരളാ സ്റ്റേറ്റ് ഡയറക്ടറും ലക്ഷദ്വീപ് ഡയറക്ടറും ചേർന്ന് പ്രതിഷേധ ധർണ്ണയുടെ തീയതിയും സ്ഥലവും തീരുമാനിക്കും. ദേശീയ ഭാരവാഹികളും ഈ പ്രതിഷേധത്തിൽ പങ്കുചേരും. ലക്ഷദ്വീപിലെ പ്രശ്നങ്ങളിൽ ശക്തമായ ഇടപെടൽ നടത്താൻ ഹ്യൂമൻ റൈറ്റ്സ് കോർപ്സ് പ്രതിജ്ഞാബദ്ധമാണെന്നും ചെയർമാൻ കൂട്ടിച്ചേർത്തു.

Post a Comment

Previous Post Next Post