രാമനാട്ടുകരയിൽ നാളെ ആമിന ജിജുവിന് ആദരം
കോഴിക്കോട്:
ട്രോമാകെയർ കോടാമ്പുഴ യൂണിറ്റിന്റെ നേതൃത്വത്തിൽ നാളെ (മെയ് 28) രാവിലെ 10 മണിക്ക് കോടമ്പുഴ ചാത്തംപറമ്പിൽ വെച്ച് നടക്കുന്ന സംഗമത്തിൽ ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന മനുഷ്യാവകാശ സേനയുടെ കോഴിക്കോട് ജില്ലാ വനിതാ വൈസ് പ്രസിഡണ്ട് ആമിന ജിജുവിനെ ആദരിക്കും.
ഫറോക്ക് പോലീസ് സ്റ്റേഷനിലെ സ്പെഷ്യൽ ബ്രാഞ്ച് ഓഫീസർ സുജിത്ത്, റിട്ടയേർഡ് പോലീസ് സബ് ഇൻസ്പെക്ടർ സുബൈർ നെല്ലുളി എന്നിവർ മുഖ്യാതിഥികളായിരിക്കും. ട്രോമാകെയർ കമ്മിറ്റി ഭാരവാഹികളായ രാജഗോപാലൻ, വിജയൻ, ചന്ദ്രൻ, സനൂപ്, വിനോദ്, എൻ സി മാസ്റ്റർ, കബീർ പള്ളിമേത്തൽ, രാമനാട്ടുകര മുപ്പത്തി ഒന്നാം ഡിവിഷൻ കൗൺസിലർ കണ്ണംപറമ്പത്ത് ഫൈസൽ ബാബു, പ്രശാന്ത്, ഹംസക്കോയ, കൗൺസിലർ റഫീഖ്, സജിന ടീച്ചർ തുടങ്ങിയ വിശിഷ്ടാതിഥികളും ചടങ്ങിൽ പങ്കെടുക്കും.
Tags:
Kozhikode News