തൊഴിലാളികളുടെ ആവശ്യങ്ങൾ നേടിയെടുക്കുന്നതിൽ മുന്നിൽനിന്ന പ്രസ്ഥാനം എസ്ടിയു:
വി എ കെ തങ്ങൾ
കോഴിക്കോട്: തൊഴിലവകാശ നിഷേധങ്ങൾക്കെതിരെ തൊഴിലാളി മുന്നേറ്റം എന്ന പ്രമേയത്തിൽ മോട്ടോർ തൊഴിലാളി യൂണിയൻ എസ് ടി യു കോഴിക്കോട് ജില്ല സമ്മേളനത്തിന് രാവിലെ 9 30 ന് ജില്ലാ പ്രസിഡണ്ട് യു എ ഗഫൂർ പതാക ഉയർത്തിയോടുകൂടി സമ്മേളനത്തിന് തുടക്കമായി
കേരളത്തിൽ ഇന്ന് മോട്ടോർ മേഖലയിലുള്ള തൊഴിലാളികളുടെ ന്യായമായി ആവശ്യങ്ങൾ നേടിയെടുക്കുന്നതിൽ എസ് ടി യു നടത്തിയ സമര പോരാട്ടങ്ങളും ഇടപെടലുകളും തൊഴിലാളികൾക്ക് എന്നും അഭിമാനിക്കാവുന്നതാണന്ന് മോട്ടോർ തൊഴിലാളി യൂണിയൻ എസ് സംസ്ഥാന പ്രസിഡണ്ട് വി എ കെ തങ്ങൾ പറഞ്ഞു കോഴിക്കോട് ജില്ല മോട്ടോർ തൊഴിലാളി യൂണിയൻ സമ്മേളനത്തിന്റെ ഭാഗമായി
നടന്ന ഫെഡറേഷൻ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം മോട്ടോർ തൊഴിലാളി യൂണിയൻ എസ് ടി യു ജില്ലാ വൈസ് പ്രസിഡണ്ട് കെപിസി ഷുക്കൂർ അധ്യക്ഷത വഹിച്ചു
എസ് ടി യു സംസ്ഥാന വൈസ് പ്രസിഡണ്ട് കെ എം കോയ സംസ്ഥാന സെക്രട്ടറി സി പി കുഞ്ഞമ്മദ് ജില്ലാ ട്രഷറർ എൻ എൻ സുബൈർ തുടങ്ങിയവർ സംസാരിച്ചു ജില്ലാ പ്രസിഡണ്ട് യു എ ഗഫൂർ ജനറൽ സെക്രട്ടറി ഇ ടി പി ഇബ്രാഹിം ജില്ലാ ഭാരവാഹികളായ ഷഫീഖ് ബേപ്പൂർ റമീസ് തണ്ണീർപ്പന്തൽ മജീദ് വടകര റിയാസ് അരീക്കാട് അശ്റഫ് കല്ലാച്ചി ഷെഫീഖ് രാമനാട്ടുകര ശിഹാബ് കൊടുവള്ളി യൂസഫ് തുണ്ടിയിൽ ഷാഫി നല്ലളം മ മുഹമ്മദലി അത്തുളി എന്നിവർ സംബന്ധിച്ചു ജില്ലാ സെക്രട്ടറി ഹമീദ് മടവൂർ സ്വാഗതവും മുജീബ് പൂനൂർ നന്ദിയും പറഞ്ഞു
Tags:
Kozhikode News