Trending

ഭീകരതക്കും തീവ്രവാദത്തിനും എതിരെ ഒന്നിച്ചു നിൽക്കണം : ഉണ്ണികുളം

ഭീകരതക്കും തീവ്രവാദത്തിനും എതിരെ ഒന്നിച്ചു നിൽക്കണം : ഉണ്ണികുളം


കോഴിക്കോട് പഹൽഗം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തെ മുഴുവൻ പൗരന്മാരും ഒന്നിച്ചു നിൽക്കണമെന്നും ഭീകരതയും തീവ്രവാദവും യാതൊന്നിനും പരിഹാരമല്ലെന്ന് എസ്ടിയു ദേശീയ പ്രസിഡൻറ് അഹമ്മദ് കുട്ടി ഉണ്ണിക്കുളം പറഞ്ഞു.
മോട്ടോർ തൊഴിലാളി യൂണിയൻ (എസ് ടി യു) കോഴിക്കോട് ജില്ല സമ്മേളനത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ച ടേബിൾ ടോക്ക് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയുടെ ഐക്യവും അഖണ്ഡതയും തകർക്കാനുള്ള ഏത് ശ്രമവും അപലപനീയമാണ്. ഇത്തരം ഘട്ടങ്ങളിൽ എസ് ടി യുവും മുസ്ലിംലീഗും കൈമെയ് മറന്ന് പ്രവർത്തിച്ചതിന് ചരിത്രം സാക്ഷിയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഖാഇദേ മില്ലത്ത് സ്വന്തം മകനെ സൈന്യത്തിൽ ചേർക്കാൻ മുന്നോട്ടു വന്നതും തൻറെ ശമ്പളത്തിൽ നിന്നും രാജ രക്ഷാ ഫണ്ടിലേക്ക് നീക്കിവെച്ചതും മറക്കാവുന്നതല്ല. ഇന്ത്യ-പാക്, ഇന്ത്യ-ചൈന യുദ്ധകാലങ്ങളിൽ എസ് ടി യു പ്രവർത്തകർ യുദ്ധ ഫണ്ടിലേക്ക് പണം സ്വരൂപിച്ചു നൽകിയതും അധിക ജോലിചെയ്തോ മാതൃക കാട്ടിയതും സ്മരണീയമാണെന്നും ഉണ്ണിക്കുളം ചൂണ്ടിക്കാട്ടി. കേന്ദ്ര ഗവൺമെന്റിന് ഈ രാജ്യത്തെ ജനങ്ങൾക്കും വിശിഷ്യാ തൊഴിലാളികളും പൂർണപിന്തുണയും സഹകരണവും നൽകുമെന്ന് അദ്ദേഹം പറഞ്ഞു. തൊഴിലവകാശ നിഷേധങ്ങൾക്കെതിരെ തൊഴിലാളി മുന്നേറ്റം എന്ന പ്രമേയത്തിൽ ജില്ലാ സമ്മേളത്തിൻ്റെ ഭാഗമായ് സംഘടിപ്പിച്ച ടേബിൾ ടോക്കിൽ മോട്ടോർ തൊഴിലാളി യൂണിയൻ എസ്.ടി.യു കോഴിക്കോട് ജില്ല പ്രസിഡൻ്റ് യു.എ ഗഫൂർ അദ്ധ്യക്ഷത വഹിച്ചു. എൻ.കെ.സി ബഷീർ മോഡറേറ്ററായി. , ഐ.എൻ.ടി.യു.സി ജില്ല പ്രസിഡൻ്റ്, ബി.എം.എസ് ജില്ല പ്രസിഡൻ്റ്, സി.ഐ.ടി.യു ജില്ല വൈസ് പ്രസിഡന്റ് ആഷിഫ് അലി, എ.ടി അബ്ദു, സുബൈർ നാലകത്ത്, ശഫീഖ് ബേപ്പൂർ, ഹമീദ് മടവൂർ, കെ.പി.സി ഷുക്കൂർ, മജീദ് വടകര, റമീസ് തണ്ണീർപന്തൽ, ശഫീഖ് രാമനാട്ടുകര, റിയാസ് അരീക്കോട്, മുഹമ്മദ്ശാഷി 'സിദ്ധീക്ക് വൈഭ്യരങ്ങാടിമ,മൻജാൻ അലി, കെ.പി മുഹമ്മദലി, വി.പി ഉസ്മാൻ, സി. ജാഫർ സക്കീർ, പി.സി മുഹമ്മദ്, കെ.പി അബ്ദുൽ കരീം, എം.കെ റംല, ലൈസ, ചന്ദ്രൻ കല്ലൂർ, സി. അജിത, ഷരീഫ ബീവി സംബന്ധിച്ചു.

Post a Comment

Previous Post Next Post