Trending

ലോക മലമ്പനി ദിനാചരണം നടത്തി

ലോക മലമ്പനി ദിനാചരണം നടത്തി


മാവൂർ:
മാവൂർ ഗ്രാമപഞ്ചായത്തിൽ മലമ്പനി ദിനാചരണം നടത്തി. മാവൂർ ഗ്രാമപഞ്ചായത്തിന്റെ യും എം സി എച്ച് യൂണിറ്റ് ചെറൂപ്പ പൊതുജനാരോഗ്യ വിഭാഗത്തിന്റെയും ആഭിമുഖ്യത്തിലാണ് പരിപാടി നടത്തിയത്. പരിപാടിയുടെ ഭാഗമായി മാവൂർ ഗ്രാമപഞ്ചായത്തിലെ അതിഥി തൊഴിലാളികളുടെ വാസസ്ഥലങ്ങളിലും തൊഴിലിടങ്ങളിലും പരിശോധന നടത്തുകയും മലമ്പനിയെ കുറിച്ചുള്ള അവബോധം നൽകുകയും മലമ്പനി പരിശോധന നടത്തുകയും ചെയ്തു.
മാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വളപ്പിൽ റസാഖ്, മെഡിക്കൽ ഓഫീസർ ഡോക്ടർ മോഹൻ, ഹെൽത്ത് സൂപ്പർവൈസർ കിഷോർ കുമാർ, ഹെൽത്ത് ഇൻസ്‌പെക്ടർ കെ സി പ്രജിത്ത്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ രഞ്ജിത്ത്, പ്രസൂൺ, ഷബാന തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി

Post a Comment

Previous Post Next Post