ഒളവണ്ണ കുടുംബാരോഗ്യകേന്ദ്രം ഐസൊലേഷൻ വാർഡ് പ്രവൃത്തി ഉദ്ഘാടനം
കോഴിക്കോട് ബ്ലോക്ക് പഞ്ചായത്തിലെ ഒളവണ്ണ കുടുംബാരോഗ്യ കേന്ദ്രത്തിൽ ഐസൊലേഷൻ വാർഡ് പ്രവൃത്തി ഉദ്ഘാടനം പി ടി എ റഹീം എംഎൽഎ നിർവഹിച്ചു. 1.75 കോടി രൂപ ചിലവിലാണ് നിർമാണം.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ടികെ ശൈലജ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ സജിത പൂക്കാടൻ, രവീന്ദ്രൻ പറശ്ശേരി, ബ്ലോക്ക് മെമ്പർമാരായ കെ പുഷ്പലത, സുജിത് കാത്തോളി, പഞ്ചായത്ത് മെമ്പർ കാദർ എന്നിവർ സംസാരിച്ചു. സ്ഥിരം സമിതി അധ്യക്ഷ റംല പുത്തലത്ത് സ്വാഗതവും മെഡിക്കൽ ഓഫീസർ ഡോ. സിന്ധു കല നന്ദിയും പറഞ്ഞു.
Tags:
Perumanna News