പെരുവയലിൽ കുട്ടിക്കളിയാരവം: കെ.എഫ്.എ.എ. അണ്ടർ 11 അക്കാദമി ചാമ്പ്യൻഷിപ്പിന് ഉജ്ജ്വല തുടക്കം
പെരുവയൽ:
ഫുട്ബോൾ അക്കാദമി അസോസിയേഷൻ (കെ.എഫ്.എ.എ.) അണ്ടർ 11 അക്കാദമി ചാമ്പ്യൻഷിപ്പിന് പെരുവയൽ അരോക്ക ടെറഫിൽ വർണ്ണാഭമായ തുടക്കം. കോഴിക്കോട് ജില്ലയിലെ അക്കാദമിക് അസോസിയേഷനിൽ അംഗങ്ങളായ 20 ടീമുകളിൽ നിന്ന് 9 ടീമുകളാണ് ആദ്യ ദിനത്തിലെ മത്സരങ്ങൾക്കായി എത്തിച്ചേർന്നത്.
ഇന്ന് നടന്ന നാല് മത്സരങ്ങളും ആവേശകരമായ പോരാട്ടങ്ങൾക്ക് സാക്ഷ്യം വഹിച്ചു. യുവതാരങ്ങളുടെ മികച്ച പ്രകടനങ്ങൾ കാണികൾക്ക് കണ്ണിന് കുളിർമയേകുന്ന കാഴ്ചയായിരുന്നു.
ചടങ്ങിൽ കെ.എഫ്.എ.എ. ജനറൽ സെക്രട്ടറി നവാസ് റഹ്മാൻ, വൈസ് പ്രസിഡണ്ട് ജൈസൽ, എക്സിക്യൂട്ടീവ് മെമ്പർ ഫയാസ്, ജുനൈദ് പൂവാട്ടുപറമ്പ്, എന്നിവർ സന്നിഹിതരായിരുന്നു.
പെരുവയൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ. ഷറഫുദ്ദീൻ മുഖ്യാതിഥിയായി ചടങ്ങിനെ അഭിസംബോധന ചെയ്തു. മുൻ യൂണിവേഴ്സിറ്റി & യൂത്ത് കേരള താരം മജ്നു വിശിഷ്ടാതിഥിയായി പങ്കെടുത്തു.
കെ.എഫ്.എ.എ. അണ്ടർ 11 അക്കാദമി ചാമ്പ്യൻഷിപ്പിന്റെ (പൂൾ B) മത്സരങ്ങൾ വരും ദിവസങ്ങളിലും അരോക്ക ടെറഫിൽ നടക്കും. ഫുട്ബോളിന്റെ ഭാവി വാഗ്ദാനങ്ങളുടെ പോരാട്ടങ്ങൾക്ക് പെരുവയൽ സാക്ഷ്യം വഹിക്കുകയാണ്.