വെൽഫെയർ പാർട്ടി നേതാക്കൾ ആർച്ച് ബിഷപ്പിനെ സന്ദർശിച്ചു.
കോഴിക്കോട് :
ഫ്രാൻസിസ് മാർപാപ്പ അതിരൂപതയായി ഉയർത്തിയ കോഴിക്കോട് രൂപതയുടെ ആർച്ച് ബിഷപ്പ് ഡോക്ടർ വർഗീസ് ചക്കാലക്കലിനെ വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡണ്ട് ടി കെ മാധവന്റെ നേതൃത്വത്തിൽ ജില്ലാ നേതാക്കൾ സന്ദർശിച്ചു. കോഴിക്കോട് രൂപത നിലവിൽവന്ന് 102 വർഷങ്ങൾക്ക് ശേഷമാണ് അതിരൂപതയായി ഉയർത്തപ്പെടുന്നത്.ജില്ലാ കമ്മിറ്റിയുടെ ഉപഹാരം ടി കെ മാധവൻ ഡോക്ടർ വർഗീസ് ചക്കാലക്കലിന് നൽകി.വെൽഫെയർ പാർട്ടി സംസ്ഥാന കമ്മറ്റി അംഗം എ പി വേലായുധൻ, ജില്ലാ ട്രഷറർ കെസി അൻവർ , ജില്ലാ വൈസ് പ്രസിഡണ്ടു മാരായ മുസ്തഫ പാലാഴി, ഷംസുദ്ദീൻ ചെറുവാടി, ജില്ലാ സെക്രട്ടറിമാരായ ശശീന്ദ്രൻ ബപ്പൻകാട്, നൂഹ് ചേളന്നൂർ എന്നിവർ സന്ദർശന സംഘത്തോടൊപ്പം ഉണ്ടായിരുന്നു.
Tags:
Kozhikode News