Trending

കണ്ണൂർ സിറ്റി പോലീസിന്റെ ഡാൻസാഫ് സേനാംഗങ്ങൾക്കുള്ള പരിശീലനം വിജയകരം

കണ്ണൂർ സിറ്റി പോലീസിന്റെ ഡാൻസാഫ് സേനാംഗങ്ങൾക്കുള്ള പരിശീലനം വിജയകരം


ഏപ്രിൽ 5, 2025: ഇന്നലെ (ഏപ്രിൽ 4, 2025) കണ്ണൂർ സിറ്റി പോലീസ് ഡാൻസാഫ് (DANSAF) സേനാംഗങ്ങൾക്കായി പ്രത്യേക പരിശീലന പരിപാടി സംഘടിപ്പിച്ചു. ഉച്ചയ്ക്ക് 2:30 മുതൽ വൈകുന്നേരം 5:00 വരെ നീണ്ടുനിന്ന പരിശീലനം, കടുത്ത ചൂടിനെ അവഗണിച്ചും സേനാംഗങ്ങളുടെ സജീവ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. തുടർച്ചയായി രണ്ടര മണിക്കൂർ നീണ്ട പരിശീലനത്തിൽ പങ്കെടുത്ത മുഴുവൻ ഡാൻസാഫ് അംഗങ്ങളെയും കണ്ണൂർ സിറ്റി പോലീസ് അഭിനന്ദിച്ചു.
ഓരോ കേരള പോലീസ് സേനാംഗത്തിനും ലഹരിമുക്തമായ ഒരു ഭാവി തലമുറയ്ക്കായുള്ള അവരുടെ കർത്തവ്യ നിർവഹണത്തിൽ ഈ പരിശീലനം ഔദ്യോഗിക ജീവിതത്തിൽ സഹായകമാകട്ടെ എന്ന് പരിശീലകർ ആശംസിച്ചു. അപകടം നിറഞ്ഞ ലഹരി വ്യാപനത്തിനെതിരെ പോരാടുന്ന പോലീസ് സേനാംഗങ്ങൾക്ക് ഈ പരിശീലനം കൂടുതൽ കരുത്ത് പകരുമെന്ന് പ്രതീക്ഷിക്കുന്നു.

Post a Comment

Previous Post Next Post