Trending

വാഴക്കാട് പഞ്ചായത്ത്‌ യു ഡി എഫ് രാപകൽ സമരം സർക്കാറുകൾക്ക് താക്കീതായി

വാഴക്കാട് പഞ്ചായത്ത്‌ യു ഡി എഫ് രാപകൽ സമരം സർക്കാറുകൾക്ക് താക്കീതായി

എടവണ്ണപ്പാറ:
കേന്ദ്ര, സംസ്ഥാന ഗവണ്മെന്റുകളുടെ ജനദ്രോഹ നിലപാടുകൾക്കെതിരെ വാഴക്കാട് പഞ്ചായത്ത്‌ യു ഡി എഫ് സംഘടിപ്പിച്ച രാപകൽ സമരം ഇരു ഗവണ്മെന്റുകൾക്കുള്ള താക്കീതായി മാറി.

ഗുണ്ടാ വിളയാട്ടത്തിനും, ലഹരി, മദ്യ മാഫിയക്കും തണലേകി താലോലിക്കുന്ന ഗവണ്മെന്റായി പിണറായി സർക്കാർ അധഃപതിച്ചു എന്ന് ഉത്ഘാടനം ചെയ്ത ടി. വി ഇബ്രാഹിം എം എൽ എ പറഞ്ഞു, കേന്ദ്ര ഭരിക്കുന്ന മോഡി സർക്കാർ വിവിധ ബില്ലുകൾ കൊണ്ടു വന്ന് ഒരു മത വിഭാഗത്തെ മാത്രം പീഡിപ്പിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

എടവണ്ണപ്പാറ കൊണ്ടോട്ടി റോഡിൽ സംഘടിപ്പിച്ച രാപകൽ സമരത്തിൽ യു ഡി എഫ് കൺവീനർ മോട്ടമ്മൽ മുജീബ് മാസ്റ്റർ സ്വാഗതം പറഞ്ഞു. യു ഡി എഫ് ചെയർമാൻ ജൈസൽ എളമരം അധ്യക്ഷത വഹിച്ച പരിപാടി ടി. വി ഇബ്രാഹിം എം എൽ എ ഉത്ഘാടനം ചെയ്തു. കെ പി സി സി സെക്രട്ടറി കെ. പി നൗഷാദലി, പി. വി മനാഫ് മുഖ്യപ്രഭാഷണം നടത്തി.
മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് പി. എ ജബ്ബാർ ഹാജി, മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പി. കെ. സി അബ്ദുറഹ്മാൻ, പഞ്ചായത്ത്‌ പ്രസിഡന്റ് അഡ്വ:എം. കെ നൗഷാദ് , പഞ്ചായത്ത്‌ മുസ്ലിം ലീഗ് പ്രസിഡന്റ് എം. സി സിദ്ദിഖ് മാസ്റ്റർ, ജില്ലാ പഞ്ചായത്ത്‌ മെമ്പർ സുഭദ്ര ശിവദാസൻ, ബ്ലോക്ക്‌ കോൺഗ്രസ്സ് പ്രസിഡന്റ് അഡ്വ: മുജീബ് റഹ്മാൻ, എം എസ് എഫ് ജില്ലാ വൈസ് പ്രസിഡന്റ് കെ. എം ഇസ്മായിൽ, മണ്ഡലം യൂത്ത് ലീഗ് ട്രഷറർ സി. ടി റഫീഖ്, പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് സമീന സലീം,മുസ്ലിം ലീഗ് പഞ്ചായത്ത്‌ ഭാരവാഹികളായ ഇ. ടി ആരിഫ്, എം. കെ കബീർ ഹാജി, ആർ. പി ഹാരിസ്, സി. കെ ലത്തീഫ്, എൻ. എച്ച് അലി, ശിഹാബ് ചങ്കരത്ത്, ബ്ലോക്ക്‌ മെമ്പർ പി അബൂബക്കർ, റഫീഖ് അഫ്സൽ, അബ്ദുറഹ്മാൻ മാസ്റ്റർ, ആയിഷ മാരാത്ത്, സി. കെ റഷീദ്, സി. പി ബഷീർ മാസ്റ്റർ, കെ അലി, സി. കെ മുഹമ്മദ്‌ കുട്ടി മാസ്റ്റർ, സി. വി സക്കറിയ, ഒ വിശ്വനാഥൻ, അഡ്വ: സനൂപിയ, അഷ്‌റഫ്‌ പറക്കുത്ത്, ടി. പി അഷ്‌റഫ്‌, കെ. എം ജമീല ടീച്ചർ, ആമിന ആലുങ്ങൾ, ഷംസു മപ്രം, സി, എ കരീം എളമരം എന്നിവർ പ്രസംഗിച്ചു.

Post a Comment

Previous Post Next Post