Trending

പെരുമണ്ണയിൽ ലഹരി വിരുദ്ധ ക്യാമ്പയിൻ സംഘടിപ്പിച്ചു;

പെരുമണ്ണയിൽ ലഹരി വിരുദ്ധ ക്യാമ്പയിൻ സംഘടിപ്പിച്ചു;


അഡ്വ. പി.ടി.എ റഹീം എംഎൽഎ ഉദ്ഘാടനം ചെയ്തു
കോട്ടായിത്താഴം: പെരുമണ്ണ ഗ്രാമ പഞ്ചായത്തും ഇ.എം.എസ് റിലീഫ് സെൻ്ററും സംയുക്തമായി ലഹരി വിരുദ്ധ ക്യാമ്പയിൻ സംഘടിപ്പിച്ചു. 2025 ഏപ്രിൽ 18 ന് വെള്ളിയാഴ്ച കോട്ടായിത്താഴത്ത് വെച്ച് നടന്ന പരിപാടി അഡ്വ പി.ടി.എ റഹീം എംഎൽഎ ഉദ്ഘാടനം ചെയ്തു.
പെരുമണ്ണ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷാജി പുത്തലത്ത് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രശസ്ത ട്രെയ്നറും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ഫിലിപ്പ് മമ്പാട് മുഖ്യ പ്രഭാഷണം നടത്തി. ലഹരിയുടെ ദൂഷ്യവശങ്ങളെക്കുറിച്ചും യുവതലമുറ വഴിതെറ്റി പോകാതിരിക്കേണ്ടതിൻ്റെ പ്രാധാന്യത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.
പഞ്ചായത്ത് മെമ്പർ പി.ആരിഷ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി.ഉഷ, ജില്ലാ പഞ്ചായത്തംഗം രാജീവ് പെരുമൺപുറ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ.അജിത, പഞ്ചായത്ത് മെമ്പർമാരായ എം.എ പ്രതീഷ്, വി.പി കബീർ, ഇ.എം.എസ് റിലീഫ് സെൻ്റർ കൺവീനർ കെ.അബ്ബാസ്, ചെയർമാൻ കെ.പി സുരേഷ് എന്നിവരും ചടങ്ങിൽ സംസാരിച്ചു. ലഹരിയിൽ നിന്ന് യുവതലമുറയെ സംരക്ഷിക്കേണ്ടതിൻ്റെ പ്രാധാന്യം എല്ലാവരും ഒരേപോലെ ഊന്നിപ്പറഞ്ഞു.
ഗ്രാമപഞ്ചായത്തും റിലീഫ് സെൻ്ററും ചേർന്ന് നടത്തിയ ഈ ക്യാമ്പയിൻ ലഹരി ഉപയോഗത്തിനെതിരെ ശക്തമായ അവബോധം നൽകാൻ ലക്ഷ്യമിടുന്നു. പ്രദേശത്തെ നിരവധി ആളുകൾ പരിപാടിയിൽ പങ്കെടുത്തു.

Post a Comment

Previous Post Next Post