Trending

ചാത്തോത്തറയിൽ രണ്ടു ദിവസങ്ങളിലായി സംഘടിപ്പിച്ച ചാത്തോത്ത ഫെസ്റ്റ് സമാപിച്ചു.

ഒളവണ്ണ പഞ്ചായത്തിൻ്റെ ഒളവണ്ണ ഫെസ്റ്റിൻ്റെ ഭാഗമായി 12-ാം വാർഡ് ചാത്തോത്തറയിൽ
രണ്ടു ദിവസങ്ങളിലായി സംഘടിപ്പിച്ച ചാത്തോത്ത ഫെസ്റ്റ് സമാപിച്ചു.


ഏപ്രിൽ 17ന് കുട്ടികൾക്ക് രചനാ മത്സരങ്ങളും വയോജനങ്ങൾക്കുമുള്ള മത്സരങ്ങളും നടന്നു. രണ്ടാം ദിനം 18ന് കൊടിനാട്ട്മുക്കിൽ നിന്നും ചാത്തോത്തറയിലേക്ക് സാംസ്കാരിക ഘോഷയാത്ര നടന്നു. അങ്കണവാടി, കുടുംബശ്രീ, കൗമാര- വയോജനങ്ങളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.


സമാപനത്തോടനുബന്ധിച്ച് നടന്ന സാംസ്കാരിക സമ്മേളനം പി ടി എ റഹീം എംഎൽഎ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ പി സതീഭായി അധ്യക്ഷയായി. പന്തീരാങ്കാവ് സിഐ കെ ഷൈജു ലഹരിവിരുദ്ധ ബോധവൽകരണ ക്ലാസ് എടുത്തു. കോഴിക്കോട് ജില്ലാ പഞ്ചായത്ത് അംഗം രാജീവ് പെരുമൺപുറ, കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് അംഗം പുഷ്പലത കൊടുവണ്ണ, ഒളവണ്ണ പഞ്ചായത്ത് പ്രസിഡൻ്റ് പി ശാരുതി, സിപിഐ എം പന്തീരാങ്കാവ് വെസ്റ്റ് ലോക്കൽ സെക്രട്ടറി പി ജി വിനീഷ്, എം എൻ വേണു എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post