മനുഷ്യക്കുരുതിക്കെതിരെ മാർപാപ്പയുടെ നിലപാട് മാതൃകാപരം.
കൂളിമാട് : ഫലസ്തീൻ, ഉക്രൈൻ തുടങ്ങിയ രാജ്യങ്ങളിലെ മനുഷ്യക്കുരുതിക്കെതിരെ ഫ്രാൻസിസ് മാർപ്പാപ്പയുടെ നിലപാട് മാതൃകാപരമായിരുന്നുവെന്ന് കൂളിമാട് മഹല്ല് മുസ്ലിം ജമാഅത്ത് സംഘടിപ്പിച്ച ഫ്രാൻസിസ് മാർപ്പാപ്പ അനുസ്മരണ സദസ്സ് അഭിപ്രായപ്പെട്ടു.
പ്രസിഡണ്ട് കെ.എ. ഖാദർ മാസ്റ്റർ ചടങ്ങിൽ അധ്യക്ഷനായി. ഇത്തരം മത മേലധ്യക്ഷന്മാരാണ് ലോകം തേടുന്നതെന്ന് യോഗം ഓർമിപ്പിച്ചു. ഖത്വീബ് ശരീഫ് ഹുസൈൻഹുദവി, അയ്യൂബ് കൂളിമാട് , ടി.വി.ഷാഫി മാസ്റ്റർ, കെ.ടി.എ. നാസർ,സി. എഛ്. അഹമ്മദ് കുട്ടി ഹാജി, വി.അബൂബക്കർ മാസ്റ്റർ, വി. അബ്ദുല്ല മാസ്റ്റർ, കെ.എ. റഫീഖ് സംസാരിച്ചു.
Tags:
Mavoor News