കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന സ്കൂട്ടർ യാത്രക്കാരി മരിച്ചു
കുറ്റിക്കാട്ടൂർ
കാറിടിച്ച് ഗുരുതരമായി തലക്ക് പരിക്കേറ്റ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന സ്കൂട്ടർ യാത്രിക മരിച്ചു .കുറ്റിക്കാട്ടൂർ ആനക്കുഴിക്കര നടുവിലക്കണ്ടിതാഴം ആദർശിൽ അനിത (61)യാണ് ഞായറാഴ്ച 12 ഓടെ മരിച്ചത് . എൽഐസി ബ്രാഞ്ച് ഒന്നിലെ ഏജൻ്റാണ്. എൽഐസി ഏജൻ്റ്സ് ഓർഗനൈസേഷൻ സി ഐ ടി യു മെമ്പറാണ്. വെള്ളിയാഴ്ച പകൽ പതിനൊന്നരയോടെ കുറ്റിക്കാട്ടൂർ സർവ്വീസ് സ്റ്റേഷന് മുന്നിലാണ് അപകടം .എൽ ഐസി ഓഫീസിലേക്ക് സ്കൂട്ടറിൽ പോകവേ അതേ ദിശയിൽ വന്ന കാറിടിക്കുകയായിരുന്നു. അപകടത്തിൽ ഹെൽമെറ്റ് തെറിച്ച് പോയി തലക്ക് ഗുരുതര പരിക്കേൽക്കുകയായിരുന്നു. ആദ്യം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പിന്നീട് സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി തലക്ക് ഉടൻ ശസ്ത്രക്രിയ നടത്തി അതിതീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയവെയാണ് മരണം . ഭർത്താവ്: ദേവദാസൻ ( റിട്ട: കെഡിസി ബാങ്ക്) .മക്കൾ: അബിൽദേവ് , അഖില. മരുമകൻ: നവീൻ നന്ദകുമാർ ( എറണാകുളം) . സി പി ഐ എം കുന്നമംഗലം ഏരിയാ കമ്മിറ്റി മുൻ അംഗം കെ കേളുകുട്ടി മാസ്റ്ററ്റുടെ മകളാണ്. മാതാവ്: പരേതയായ സൗദാമിനി .സഹോദരങ്ങൾ: രജനി ( റിട്ട: കെഡിസി ബാങ്ക് മാനേജർ), സുഗതൻ (എൽഐസി ഏജൻ്റ്) , അജിത .
Tags:
Death News