Trending

ചെറൂപ്പ മേഖല DYFI യുടെ പായസ ചലഞ്ച്: ചികിത്സാ സഹായമായി 1,32,850 രൂപ കൈമാറി

ചെറൂപ്പ മേഖല DYFI യുടെ പായസ ചലഞ്ച്:
ചികിത്സാ സഹായമായി 1,32,850 രൂപ കൈമാറി


പെരുവയൽ: 
DYFI ചെറൂപ്പ മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇ.സി. അബ്ദുൾ അസീസിന്റെ ചികിത്സാ സഹായത്തിനായി സംഘടിപ്പിച്ച വിഷു ദിനത്തിലെ പായസ ചലഞ്ച് ശ്രദ്ധേയമായി. ചലഞ്ചിലൂടെ സമാഹരിച്ച 1,32,850 രൂപ DYFI സംസ്ഥാന പ്രസിഡന്റ് വി. വസീഫ് ചികിത്സാ കമ്മിറ്റിക്ക് കൈമാറി.
 കായലത്തെ ചികിത്സ കമ്മിറ്റി ഓഫീസിൽ വച്ച് നടന്ന ലളിതമായ ചടങ്ങിൽ നിരവധി പേർ പങ്കെടുത്തു. പായസ ചലഞ്ചുമായി സഹകരിച്ച മുഴുവൻ ആളുകൾക്കും DYFI മേഖല കമ്മിറ്റി ഈ അവസരത്തിൽ നന്ദി അറിയിച്ചു. മനുഷ്യത്വപരമായ ഈ ഉദ്യമത്തിന് പിന്തുണ നൽകിയ എല്ലാവരെയും നേതാക്കൾ അഭിനന്ദിച്ചു.

Post a Comment

Previous Post Next Post