Trending

അപ്രതീക്ഷിത സമ്മാനം: വേദനിക്കുന്ന ബാല്യത്തിന് വെളിച്ചമായി ആമിന ജിജു

അപ്രതീക്ഷിത സമ്മാനം: വേദനിക്കുന്ന ബാല്യത്തിന് വെളിച്ചമായി ആമിന ജിജു


പെരുമണ്ണ:
ചികിത്സാ ചിലവുകൾ താങ്ങാനാവാതെ സാമ്പത്തിക പ്രതിസന്ധിയിൽ വലയുന്ന പെരുമണ്ണ പഞ്ചായത്തിലെ കുന്നത്ത് കാട്ടിൽ താമസിക്കുന്ന ഭിന്നശേഷി വിദ്യാർത്ഥി മുഹമ്മദ് ജാസിറിന് സഹായവുമായി ട്രൂ ലൈവ് ഓൺലൈൻ മീഡിയ ചാനലിന്റെ മാനേജിങ് ഡയറക്ടർ ആമിന ജിജു. പേര് പുറത്തു വെളിപ്പെടുത്താൻ താല്പര്യമില്ലാത്ത ഒരു വ്യക്തി നൽകിയ അത്യാവശ്യ സാധനങ്ങൾ ആമിന ജിജു ജാസിറിൻ്റെ വീട്ടിലെത്തി കൈമാറി.
പുത്തൂർമഠം എ.യു.പി. സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിയായ ജാസിറിൻ്റെ തുടർ ചികിത്സക്കായി വലിയ തുക ആവശ്യമാണ്. ഈ സാഹചര്യത്തിൽ, ട്രൂ ലൈവ് ഓൺലൈൻ മീഡിയ ചാനലിന്റെ മാനേജിംഗ് ഡയറക്ടറും ലൈഫ് സ്കിൽ കൺസൾട്ടന്റും ഹീലിംഗ് തെറാപ്പിസ്റ്റുമായ ആമിന ജിജു, ബി.ആർ.സി. മാവൂരിലെ സ്പെഷ്യൽ എഡ്യൂക്കേറ്റർമാരായ ഷെമിന പി., ഷിജ പി., അനിത എന്നിവരടങ്ങിയ സംഘം രണ്ടു ദിവസം മുൻപ് ജാസിറിൻ്റെ വീട് സന്ദർശിച്ചിരുന്നു. കുടുംബത്തിൻ്റെ ദയനീയ അവസ്ഥ നേരിൽ കണ്ടറിഞ്ഞ സംഘം, സാധ്യമായ സഹായങ്ങൾ എത്തിക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്യുകയും സാമ്പത്തികമായി ബുദ്ധിമുട്ടുന്ന ഈ കുടുംബത്തിന് സഹായം നൽകാൻ മനുഷ്യസ്നേഹികൾ മുന്നോട്ട് വരണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തിരുന്നു.
ഇതിനിടയിലാണ് പേര് വെളിപ്പെടുത്താൻ താല്പര്യമില്ലാത്ത ഒരു വ്യക്തി ജാസിറിൻ്റെ കുടുംബത്തിന് വേണ്ട അത്യാവശ്യ സാധനങ്ങൾ ആമിന ജിജുവിനെ ഏൽപ്പിച്ചത്. ഈ സാധനങ്ങൾ ഉടൻ തന്നെ ആമിന ജിജുവും സംഘവും ചേർന്ന് ജാസിറിൻ്റെ വീട്ടിലെത്തിക്കുകയായിരുന്നു.
ജാസിറിൻ്റെ ജീവൻ രക്ഷിക്കാനും കുടുംബത്തിൻ്റെ ദുരിതങ്ങൾ ഇല്ലാതാക്കാനും സുമനസ്സുകളുടെ സഹായം അത്യന്താപേക്ഷിതമാണെന്ന് ആമിന ജിജു പറഞ്ഞു. മനുഷ്യസ്നേഹികളുടെ സഹായം ഈ കുടുംബത്തിന് വലിയ ആശ്വാസമാകും.

Post a Comment

Previous Post Next Post