മായങ്ങോട്ട് ചാലിൽ മൂരിയോട്ടമ്മൽ കുടിവെള്ള പദ്ധതി നാടിന് സമർപ്പിച്ചു.
പെരുവയൽ ഗ്രാമപഞ്ചായത്ത് 2024 25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയ മൂരിയോട്ടുമ്മൽ കുടിവെള്ള പദ്ധതി പൂർത്തീകരണ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുബിത തോട്ടഞ്ചേരി നിർവഹിച്ചു..
വാർഡ് മെമ്പർ സിമ ഹരീഷ് അദ്ധ്യക്ഷം വഹിച്ചു. വൈസ് പ്രസിഡണ്ട് പി കെ ഷറഫുദ്ദീൻ ,വികസന സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ സുഹറാ പി. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ അനീഷ് പാലാട്ട്,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ ഷാഹിന സലാം മുൻ ഗ്രാമപഞ്ചായത്ത് മെമ്പർ എൻ കെ മുനീർ സിഎം സദാശിവൻ പി.ജി. അനൂപ്, സെക്കീർ മുനീർ,ആഷിക്ക് സേതുമാധവൻ സുനിത തുടങ്ങിയവർ സംസാരിച്ചു.
Tags:
Peruvayal News