Trending

എം എസ് എം സംസ്ഥാന സമ്മേളനം ഡിസംബറിൽ കോഴിക്കോട്

എം എസ് എം സംസ്ഥാന സമ്മേളനം ഡിസംബറിൽ കോഴിക്കോട്


കോഴിക്കോട് : കേരള നദ് വത്തുൽ മുജാഹിദീൻ (കെ എൻ എം) വിദ്യാർത്ഥി ഘടകമായ മുജാഹിദ് സ്റ്റുഡൻ്റ്സ് മൂവ്മെൻ്റ് (എം എസ് എം) സംസ്ഥാന സമ്മേളനം ഡിസംബർ 25 മുതൽ 28 വരെ കോഴിക്കോട് വെച്ച് നടക്കും., ടി.പി അബ്ദുല്ലക്കോയ മദനി ചെയർമാനും, പി കെ അഹമ്മദ്, പ്രൊഫ. എൻ. വി. അബ്ദുറഹിമാൻ, എ. പി. അബ്ദുസമദ്, ഷാഹി മുഹമ്മദ് അഷ്റഫ് ഒമാൻ,വി.കെ സക്കരിയ എന്നിവർ രക്ഷാധികാരികളും, കെ. എൻ.എം. സംസ്ഥാന ജനറൽ സെക്രട്ടറി പി. പി ഉണ്ണീൻകുട്ടി മൗലവി, നൂർ മുഹമ്മദ് നൂരിഷ, ഡോ. ഹുസൈൻ മടവൂർ, എം.ടി. അബ്ദുസമദ് സുല്ലമി, എ അസ്ഗറലി എന്നിവർ വൈസ് ചെയർമാൻമാരായും,
എം.എസ്. എം. സംസ്ഥാന പ്രസിഡൻ്റ് അമീൻ അസ്‌ലഹ് ജനറൽ കൺവീനറുമായി സംഘാടക സമിതി രൂപീകരിച്ചു.

ഇന്ത്യയിലെ ഏറ്റവും വലിയ "ജനറേഷൻ ഇസഡ്" സമ്മേളനമാണ് എം എസ് എം നടത്താനിരിക്കുന്നത്. സമ്മേളനത്തിൽ ഓഗ്മെൻ്റഡ് റിയാലിറ്റി എക്സിബിഷൻ, വിദ്യാഭാസ മേള, അന്താരാഷ്ട്ര പുസ്തകോത്സവം, ലിറ്ററേച്ചർ ഫെസ്റ്റിവൽ തുടങ്ങിയവ സംഘടിപ്പിക്കും. സമ്മേളനത്തിൻ്റെ ഭാഗമായി അമ്പത്തി അഞ്ചിന കർമപദ്ധതികൾക്ക് സംഘാടക സമിതി രൂപീകരണ യോഗം അനുവാദം നൽകി.
കെ എൻ എം സംസ്ഥാന വൈസ് പ്രസിഡൻ്റ് ഡോ. ഹുസൈൻ മടവൂർ സംഗമം ഉദ്ഘാടനം ചെയ്തു. എം എസ് എം സംസ്ഥാന പ്രസിഡൻ്റ് അമീൻ അസ്‌ലഹ് അധ്യക്ഷത വഹിച്ചു. കെ എൻ എം സംസ്ഥാന സെക്രട്ടറിമാരായ പാലത്ത് അബ്ദുറഹ്മാൻ മദനി, എം ടി അബ്ദുസ്സമദ് സുല്ലമി, എ അസ്ഗറലി, കണ്ണൂർ ജില്ലാ സെക്രട്ടറി ഇസ്ഹാഖ് അലി കല്ലിക്കണ്ടി, കോഴിക്കോട് സൗത്ത് ജില്ലാ പ്രസിഡൻ്റ് സി മരക്കാരുട്ടി, കോഴിക്കോട് നോർത്ത് ജില്ലാ സെക്രട്ടറി എൻ കെ എം സകരിയ്യ, ഐ എസ് എം സംസ്ഥാന ജനറൽ സെക്രട്ടറി ഷുക്കൂർ സ്വലാഹി, ട്രഷറർ കെ എം എ അസീസ്, എം എസ് എം സംസ്ഥാന ജനറൽ സെക്രട്ടറി സുഹ്‌ഫി ഇംറാൻ, ട്രഷറർ നവാസ് ഒറ്റപ്പാലം, ജംഷീദ് ഇരിവേറ്റി, ഷഫീഖ് ഹസൻ അൻസാരി, മഹ്സൂം അഹമദ് സ്വലാഹി, അസീം തെന്നല, നിഷാൻ ടമിട്ടോൺ, ഷിബിലി മുഹമ്മദ്‌, യഹ്‌യ മദനി, സുഹൈൽ കല്ലേരി, നബീൽ നാസർ, അനസ് മദനി, ലബീബ് സിയാംകണ്ടം, എം. ജി. എം. സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി നബീല കുനിയിൽ, എം. ജി. എം. സ്റ്റുഡന്റ്‌സ് വിംഗ് സംസ്ഥാന പ്രസിഡന്റ്‌ ഫാത്തിമ ഷിഫ തുടങ്ങിയവർ സംസാരിച്ചു.

Post a Comment

Previous Post Next Post