പിണറായി വിജയന്റെ കോലം കത്തിച്ച് കോൺഗ്രസ് പ്രതിഷേധം
പെരുമണ്ണ:
മാസപ്പടി കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയനെ പ്രതി ചേർത്ത സാഹചര്യത്തിൽ, മുഖ്യമന്ത്രി സ്ഥാനം പിണറായി വിജയൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് പന്തീരാങ്കാവ് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി. പ്രതിഷേധക്കാർ പിണറായി വിജയന്റെ കോലം കത്തിക്കുകയും ചെയ്തു.
പന്തീരാങ്കാവ് മണ്ഡലം പ്രസിഡൻ്റ് കെ.കെ മഹേഷ് അദ്ധ്യക്ഷത വഹിച്ച പ്രതിഷേധ പ്രകടനത്തിന് എൻ. മുരളീധരൻ, കെ.വിനോദ് കുമാർ, വി.എം മധുസൂദനൻ, എൻ.പി. ബാലൻ, കെ.പി. റഷീദ്, സി.ബിജു, മൻസൂർ അലി .എം, സി.വി.ശ്രീജിത്ത്, എൻ. വി.റാഷിദ് കൊളായിൽ വിജയൻ എന്നിവർ നേതൃത്വം നൽകി.
Tags:
Perumanna News