പാട്ടും കളിയും സംഘടിപ്പിച്ചു.
കെ.പി. ഗോവിന്ദൻകുട്ടി സ്മാരക വായനശാല ചെറുകുളത്തൂർ ബാലകൈരളിയുടെ നേതൃത്വത്തിൽ പാട്ടും കളിയും സംഘടിപ്പിച്ചു.
കോഡൂർ വെസ്റ്റ് എ.എം.യു.പി.സ്ക്കൂൾ ഹെഡ്മാസ്റ്റർ വിനു. കെ.ടി. പരിപാടി നയിച്ചു.
താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം ടിഎം. ചന്ദ്രശേഖരൻ ബാലകൈരളി പരിപാടികൾ വിശദീകരിച്ചു. ബാലകൈരളി പ്രസിഡണ്ട് അലൻ. സി. നാഥ് അദ്ധ്യക്ഷത വഹിച്ചു. വായനശാല സെക്രട്ടറി വിശ്വനാഥൻ. ഇ,ജോയൻ്റ് സെക്രട്ടറി സി. ഷാജു എന്നിവർ സംസാരിച്ചു. എം.ടി. രവീന്ദ്രൻ, വി. സുരേഷ്, ഷൈബ. കെ, അംശുമതി.കെ, ജൂബിലി .കെ എന്നിവർ നേതൃത്വം നൽകി കുട്ടികൾ പാട്ടും ഡാൻസും അവതരിപ്പിച്ചു. നക്ഷത്ര. എം. ആർ സ്വാഗതവും, ഭരണസമിതി അംഗം ശോഭിത .ഇ.കെ നന്ദിയും പറഞ്ഞു.
Tags:
Peruvayal News