പൂവാട്ടുപറമ്പിൽ അയാന ഓഡിറ്റോറിയത്തിന് പ്രൗഢോജ്ജ്വലമായ തുടക്കം:
പാണക്കാട് ഹമീദലി ശിഹാബ് തങ്ങൾ ഉദ്ഘാടനം നിർവഹിച്ചു
പൂവാട്ടുപറമ്പ:
പെരുവയൽ ഗ്രാമപഞ്ചായത്തിലെ പൂവാട്ടുപറമ്പിൽ പുതുതായി നിർമ്മിച്ച അയാന ഓഡിറ്റോറിയം നാടിന് സമർപ്പിച്ചു. പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടന കർമ്മം നിർവഹിച്ചു. ചടങ്ങിൽ പെരുവയൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുബിത തോട്ടഞ്ചേരി അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡണ്ട് പി കെ ഷറഫുദ്ദീൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷാഹിന സലാം, വാർഡ് മെമ്പർമാരായ കരിപ്പാൽ അബ്ദുറഹിമാൻ, ഉനൈസ് അരീക്കൽ, അനീഷ് പാലാട്ട്, കെ മൂസ മൗലവി, പ്രേംകുമാർ, ജമാലുദ്ദീൻ, നിതിൻ തുടങ്ങിയ പ്രമുഖ വ്യക്തിത്വങ്ങൾ ചടങ്ങിൽ സന്നിഹിതരായിരുന്നു.
Tags:
Peruvayal News