ബാഫഖി തങ്ങൾ സ്നേഹഭവൻ യാഥാർത്ഥ്യത്തിലേക്ക്:
ഉൽഘാടനം സയ്യിദ് ഹമീദലി തങ്ങൾ നിർവ്വഹിച്ചു
പെരുവയൽ:
വിദ്യഭ്യാസവും സേവനവും സമന്വയമായി നടത്തപ്പെടുന്ന മജ്ലിസു തൗഹീദ് സേവനകേന്ദ്രം പുതുതായി നിർമ്മിക്കുന്ന ബാഫഖി തങ്ങൾ സ്നേഹഭവനം സമുഹത്തിനു ഏറെ പ്രതീക്ഷ നൽകുന്നതാണ്.
അത്താണി ഇല്ലാത്തവർക്ക് അഭയം നൽകുക, നിരാലംബരെ സംരക്ഷിക്കൂ ക . കുടുംബ തർക്കങ്ങളിൽ മുന്നോട്ടുള്ള പ്രയാണം തടയപ്പെടുന്നവർക്ക് താൽക്കാലികാശ്വാസം എന്ന നിലയിൽ തണലേക്കുക മയക്ക്മരുന്നു വിമുക്തരാകാൻ അഗ്രഹിക്കുന്നവർക്ക് ചികിൽസാനന്തരമുള്ള ജീവിത രീതിക്രമപ്പെടുത്തുക തുടങ്ങിയ ഒട്ടേറേ സമുഹത്തിനു ആവശ്യമായ പദ്ധതികൾ ആണ് മജ്ലിസ് ബാഫഖി തങ്ങൾ സ്നേഹ ഭവൻ ലക്ഷ്യമിടുന്നത്
ഇസ്ലാമിക്ക് & ആർട്സ്, ഇസ്ലാമിക് അക്കാദമി, ഖുർആൻ ഹിഫ്ള് സ്കൂൾ വയോജന പഠിതാകേന്ദ്രം തുടങ്ങി വിദ്യഭ്യാസ സംരഭങ്ങളും കൂടുംബ തർക്ക പരിഹാര വേദി, ലഹരി നിവാരണ പദ്ധതികൾ, സെൻ്റർ ഫോർ മോഡൽ മേരേജ്, മറ്റ് ആശ്വാസ പദ്ധതികളും മജ്ലിസ് ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നു
Tags:
Peruvayal News