Trending

ദേശീയ പാതയിലെ അശാസ്ത്രീയമായ സർവീസ് റോഡ് നിർമ്മാണം കോൺഗ്രസ്സ് ധർണ്ണ നടത്തി.

ദേശീയ പാതയിലെ അശാസ്ത്രീയമായ സർവീസ് റോഡ് നിർമ്മാണം കോൺഗ്രസ്സ് ധർണ്ണ നടത്തി.

NH 66 പന്തീരാങ്കാവിൽ
 സർവ്വീസ് റോഡ് നിർമ്മാണത്തിലെ അപാകതക്കെതിരെ
 മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ 
ബഹുജനധർണ്ണ നടത്തി.

ബഹുജനധർണ്ണ സമരം DCC ജന:സെക്രട്ടറി ദിനേശ് പെരുമണ്ണ ഉദ്ഘാടനം ചെയ്തു.

ആവശ്യത്തിന് പൊതു സ്ഥലം ഉണ്ടായിരിക്കെ അതുപയോഗിക്കാതെ സർവ്വീസ് റോഡിൻ്റെ വീതി കുറച്ച് നിർമ്മിക്കുന്നതിലൂടെ
പൊതു സ്ഥലം സ്വകാര്യ വ്യക്തികൾക്ക് കയ്യേറാനുള്ള സാഹചര്യം സൃഷ്ടിക്കുന്നത്
ദേശീയപാത അധികാരികളും , ഗ്രാമപഞ്ചായത്തുമാണെന്ന് ഉദ്ഘാടനം ചെയ്തു കൊണ്ട് അദ്ദേഹം പറഞ്ഞു.

മണ്ഡലം പ്രസിഡൻ്റ് കെ.കെ. മഹേഷ് അദ്ധ്യക്ഷത വഹിച്ചു.

DCC ജന:സെക്രട്ടറി ചോലയ്ക്കൽ രാജേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി.

UDF മണ്ഡലം ചെയർമാൻ 
എൻ. മുരളീധരൻ,
ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സുജിത്ത് കാഞ്ഞോളി ,
 കെ.വിനോദ്കുമാർ,
വി.എം മധുസൂദനൻ,
കെ.പി. റഷീദ്, ബാബു
കൊളങ്ങരേടത്ത്,
കെ.പി. അബ്ദുള്ളക്കുട്ടി എന്നിവർ സംസാരിച്ചു.

 കെ.കെ. മഹേഷ് 
 മണ്ഡലം പ്രസിഡന്റ്

Post a Comment

Previous Post Next Post