Trending

ശരീരത്തിന്റെ അവശതകൾക്കെല്ല മനസ്സിന്റെ നിശ്ചയ ദാർഢ്യത്തിനാണ് വിജയം വരിക്കാനാവുക: കമാൽ വരദൂർ

ശരീരത്തിന്റെ അവശതകൾക്കെല്ല മനസ്സിന്റെ നിശ്ചയ ദാർഢ്യത്തിനാണ് വിജയം വരിക്കാനാവുക:
കമാൽ വരദൂർ


ഫറോക്ക്:വൈകല്യങ്ങളെക്കുറിച്ച് സംസാരിക്കുമ്പോൾ മാന്യമായ ഭാഷ ഉപയോഗിക്കാൻ കുട്ടികളെ പഠിപ്പിക്കുക. വൈകല്യത്തിനെ ഒരു കുറ്റം പോലെ കാണുന്നതും അപഹസിക്കുന്നതുമായ വാക്കുകൾ ഇന്നും സമൂഹത്തിൽ വ്യാപകമാണ്. വൈകല്യമുള്ളവരെ വളരയധികം വേദനിപ്പിക്കുന്ന ഒന്നാണത്. അതിനു പകരം ആവശ്യമായ സാഹചര്യത്തിൽ അനുയോജ്യവും മാന്യവുമായ ഭാഷ ഉപയോ​ഗിക്കാൻ കുട്ടികളെ ശീലിപ്പിക്കുക. അവർക്ക് അതിനു മാതൃക കാട്ടുകയാണ് ഓരോ ർ ത്തരും ചെയ്യേണ്ടതന്ന് പ്രശസ്ത സ്പോർട്സ് ലേഖകനും ചന്ദ്രിക എഡിറ്ററുമായ കമാൽവരദൂർ. യൂണിറ്റി എഫ് സിയും ഗോകുലം എഫ് സിയും സംയുക്കമായികുണ്ടായിത്തോട് വക്കാവക്കാ sർഫിൽ വെച്ച് നടത്തിയ ഭിന്നശേഷി കുട്ടികൾക്കായി മഴവില്ല് കായികപരിശീലന ക്യാമ്പിൽ മുഖ്യതിഥി യായി പങ്കെടുത്തു സംസാരിക്കുകയായിരുന്നു.
കായിക മികവ് ഉണ്ടെങ്കിലും സാമ്പത്തിക പരാധീനത മൂലം തങ്ങളുടെ കഴിവുകളെ വളര്‍ത്തിയെടുക്കുന്നതിന് കഴിയാത്ത അവസ്ഥയിലുള്ള ഭിന്നശേഷിക്കാര്‍ക്ക് തങ്ങളുടെ കഴിവുകള്‍ പരിപോഷിപ്പിക്കുവാനും, അതിലൂടെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കുന്നതിനും ലക്ഷ്യമിടുന്ന യൂണിറ്റി എഫ് സി യുടെ പ്രവർത്തനങ്ങൾ മാതൃകാപരമാണന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഭിന്നശേഷി എന്നത് അതുള്ള ആ വ്യക്തിയുടെ മാത്രം പ്രശ്‌നമാണെന്നും സമൂഹത്തിന് അതില്‍ ഉത്തരവാദിത്വമില്ലെന്നും വ്യാഖാനിക്കുന്ന ചിലരുണ്ട്. ഇതൊരു ആരോഗ്യപ്രശ്‌നമാണെന്നും അതിനാല്‍ ചികിത്സ ലഭ്യമാക്കുക മാത്രമാണ് സമൂഹത്തിന്റെ കടമയെന്ന് കരുതുന്നവരുമുണ്ട്. എന്നാല്‍ ഭിന്നശേഷിക്കാരുടെ സമഗ്രവികസനം സമൂഹത്തിന്റെ പൊതു ഉത്തരവാദിത്തമാണെന്നും മറ്റുള്ളവരെപ്പോലെ അവരെയും ചേര്‍ത്തുനിര്‍ത്തേണ്ടത് സമൂഹത്തിന്റെ പ്രധാന കടമയാണ് എന്നുമുള്ള കാഴ്ചപ്പാടാണ് നമ്മൾക്കുണ്ടാവേണ്ടതന്നും
ഭിന്നശേഷിയുണ്ടെന്ന് കരുതി ഒതുങ്ങിക്കൂടേണ്ടവരല്ല നിങ്ങള്‍. ഭിന്നശേഷി ജീവിതവിജയത്തിന് തടസ്സമല്ലെന്ന് തെളിയിച്ച നിരവധി ലോകപ്രശസ്തർ ഇവരുടെയാകെ ജീവിതത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഭിന്നശേഷി ഒരു പോരായ്മയല്ലെന്നും, അതിനെ അതിജീവിക്കാന്‍ കഴിയുമെന്നും നിങ്ങള്‍ക്ക് ഓരോരുത്തര്‍ക്കും നിശ്ചയിക്കാവുന്നതെയുള്ളൂവെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
ചടങ്ങിൽ ഭിന്നശേഷിക്കാരനായഅമൻ അലിയുടെ യൂട്യൂബ് ചാനലായ AMAN'S LIFE
ല്വാഞ്ചിംഗ് കമാൽ വരദൂർനടത്തി
ചെയർമാൻ കെ റിനീഷ്, അദ്ധ്യക്ഷത വഹിച്ചു.  കൺവീനർ ഒ.കെ മൻസൂർ സ്വാഗതം പറഞ്ഞു.
ഗോകുലം എഫ് സി  പ്രതിനിധി   എ മിഥുൻ
കോട്ടൂളി, സി പി ഷമീർ,, കെ.പി റമീസ് ,
 കെ മുൻഫർ, കെ റഹീബ് , പി ഷഹൽ അർക്കിണർ'തുടങ്ങിയവർ സംസാരിച്ചു.

Post a Comment

Previous Post Next Post