Trending

കേന്ദ്ര വഖഫ് ബിൽ കത്തിച്ച് പ്രതിഷേധിച്ചു

കേന്ദ്ര വഖഫ് ബിൽ കത്തിച്ച് പ്രതിഷേധിച്ചു

കുന്ദമംഗലം: 
കേന്ദ്ര വഖഫ് ബിൽ: മുസ്‌ലിം വംശഹത്യയുടെ തുടർച്ച എന്ന തലക്കെട്ടിൽ എസ് ഐ ഒ, സോളിഡാരിറ്റി കുന്ദമംഗലം ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തിൽ കുന്ദമംഗലം ടൗണിൽ പ്രതിഷേധ പ്രകടനവും വഖഫ് ബിൽ കത്തിക്കലും സംഘടിപ്പിച്ചു. 
സോളിഡാരിറ്റി ഏരിയ പ്രസിഡൻ്റ് മുസ്‌ലിഹ് പെരിങ്ങൊളം മുഖ്യപ്രഭാഷണം നടത്തി. പൗരത്വ ഭേദഗതി നിയമം, മുത്തലാഖ് നിയമം, ഏക സിവിൽ കോഡ് തുടങ്ങി മുസ്ലിം സമുദായത്തിൻ്റെ ഉന്മൂലനം ലക്ഷ്യം വച്ചുകൊണ്ട് സംഘപരിവാർ അവതരിപ്പിക്കപ്പെടുന്ന നിയമങ്ങളുടെ തുടർച്ചയാണ് വഖഫ് ഭേദഗതി ബിൽ എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അത് മുസ്ലിം സമുദായത്തിന്റെ അസ്ഥിത്വത്തെ തന്നെ തകർക്കുന്നതാണ്. മുസ്ലിം സമുദായം സ്വന്തം വിയർപ്പിൽ നിന്ന് നൽകി വളർത്തിയ ഇന്ത്യയിലെ സ്വത്തുക്കൾ അന്യായമായി കൈയേറാനുള്ള ആർ.എസ്.എസ് നീക്കമാണ് നിയമ നിർമാണത്തിലൂടെ നടക്കുന്നത്. വഖഫ് ഭേദഗതി ബില്ല് പിൻവലിക്കുന്നത് വരെ പ്രതിഷേധം തുടരുമെന്നും അദ്ദേഹം പറഞ്ഞു. എസ് ഐ ഒ ഏരിയ പ്രസിഡണ്ട് മുഹമ്മദ് റൻതീസ് അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി യാസീൻ അഷ്റഫ്, മുസ്അബ് അലവി, അസിൻ സയാൻ എന്നിവർ നേതൃത്വം നൽകി.

Post a Comment

Previous Post Next Post