പാതിരാത്രിയിലും പോരാട്ടം തുടർന്ന് ഇ.ടി മുഹമ്മദ് ബഷീർ എം.പി
ന്യൂഡൽഹി:
ലോക്സഭയിലെ വഖഫ് ഭേദഗതി ബില്ലിന്മേലുള്ള 14 മണിക്കൂർ നീണ്ട ചർച്ചയ്ക്കും വോട്ടെടുപ്പിനും ശേഷം, പാതിരാത്രി 2:45ന് ലോക്സഭാ മന്ദിരത്തിൽ നിന്ന് പുറത്തേക്ക് വരുന്ന മുസ്‌ലിം ലീഗ് പാർലമെന്ററി പാർട്ടി നേതാവ് ഇ.ടി മുഹമ്മദ് ബഷീർ എം.പി. ബില്ലിനെതിരെ ശക്തമായ വാദപ്രതിവാദങ്ങൾ ഉയർത്തി സഭയിൽ അദ്ദേഹം സജീവമായിരുന്നു. ദീർഘനേരത്തെ ചർച്ചകൾക്ക് ശേഷവും തളരാത്ത പോരാട്ടവീര്യത്തോടെയാണ് അദ്ദേഹം സഭയിൽ നിന്ന് മടങ്ങിയത്.
Tags:
Latest News