Trending

ലഹരി വിരുദ്ധ സദസ്സും സന്ദേശ യാത്രയും നടത്തി.

ലഹരി വിരുദ്ധ സദസ്സും സന്ദേശ യാത്രയും നടത്തി.


മാവൂർ:
ജവഹർ മാവൂരിൻ്റെ ആഭിമുഖ്യത്തിൽ ഒരു വർഷം നീണ്ടു നിൽക്കുന്ന ലഹരി വിരുദ്ധ കാമ്പയിൻ്റെ ഭാഗമായി ലഹരി വിരുദ്ധസദസ്സും സന്ദേശയാത്രയും നടത്തി. മാവൂർ അങ്ങാടിയിൽ നിന്നും ആരംഭിച്ച പാറമ്മൽ ക്രസൻ്റ് സ്കൂൾ അംഗണത്തിൽ സമാപിച്ച സന്ദേശ യാത്ര മാവൂർ പോലീസ് എസ്.എച്ച്. ഒ രാജേഷ് പി ഫ്ലാഗ് ഓഫ് ചെയ്തു.

തുടർന്ന് നടന്ന ലഹരി വിരുദ്ധ സദസ്സ് പി.ടി.എ റഹീം എം എൽ എ ഉൽഘാടനം ചെയ്ത് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പ്രവൻ്റീവ് എക്സൈസ് ഓഫീസർ സന്തോഷ് ചെറുവോട്ട് ബോധവൽകരണ ക്ലാസ്സെടുത്തു. ക്ലബ്ബ് പ്രസിഡണ്ട് സുദേവ് പുലിയപ്രം അദ്ധ്യക്ഷത വഹിച്ചു. മാവൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വളപ്പിൽ റസാഖ്, കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മൈമൂന കടുക്കാഞ്ചേരി,ജില്ലാ പഞ്ചായത്തംഗം സുധ കമ്പളത്ത്, മാവൂർ ഗ്രാമപഞ്ചായത്തംഗങ്ങളായ ടി.രഞ്ജിത്ത്, കെ.എം അപ്പുകുഞ്ഞൻ, ക്ലബ്ബ് മുഖ്യരക്ഷാധികാരി കെ.ടി. അഹമ്മദ് കുട്ടി, കെ.മുഹമ്മദ് ബാഖവി, കലാം മാസ്റ്റർ മാവൂർ, കെ.ജി പങ്കജാക്ഷൻ, ലത്തീഫ് മാസ്റ്റർ, വിനോദ് കുമാർ, മൻസൂർ മണ്ണിൽ, യു.കെ ഷരീഫ് എന്നിവർ പ്രസംഗിച്ചു. ഹമീദ് ഇമ്പി സ്വാഗതവും മുജീബ് കൊന്നാരെ നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post