ലഹരിക്കെതിരെ വിദ്യാർത്ഥി മുന്നേറ്റം:
മാവൂർ ഡിവിഷൻ സമ്മേളനം സമാപിച്ചു
മാവൂർ :
മാവൂർ ബസ് സ്റ്റാന്റ് പരിസരത്ത് നിന്ന് ആരംഭിച്ച പ്രൗഡമായ റാലി മാവൂർ മഹ്ളറയിൽ സമാപിച്ചു.
മഹ്ളറ ഗ്രൗണ്ടിൽ നടന്ന ഡിവിഷൻ സമ്മേളനത്തിൽ ലഹരി വ്യാപനത്തിനെതിരെ വിദ്യാർത്ഥികൾ സംഘടിച്ചു.സ്ഥാപക ദിനത്തിന്റെ ഭാഗമായി നടന്ന ഡിവിഷൻ സമ്മേളനത്തിൽ വിവിധ സെക്ടറുകളിലെയും യൂണിറ്റുകളിലെയും നേതാക്കളും പ്രവർത്തകരും പങ്കെടുത്തു.മുസ്‌ലിം ജമാഅത് ജില്ല സെക്രട്ടറി മുഹമ്മദലി മാസ്റ്റർ നെച്ചായിൽ ഉദ്ഘാടനം ചെയ്തു.എസ് എസ് എഫ് ദേശീയ സെക്രട്ടറി ഡോ:നിയാസ് മാസ്റ്റർ എളേറ്റിൽ, എസ് വൈ എസ് ജില്ല സെക്രട്ടറി എം ടി ശിഹാബുദ്ധീൻ സഖാഫി മലയമ്മ, ഇബ്രാഹിം സഖാഫി താത്തൂർ,എസ് എസ് എഫ് ജില്ല സെക്രട്ടറി അൽഫാസ് ഫറോക്ക്, എസ് വൈ എസ് മാവൂർ സോൺ പ്രസിഡന്റ് റഹീം സഖാഫി പള്ളിത്താഴം, അജ്മൽ സഖാഫി മാവൂർ,സയ്യിദ് നസീബ് സഖാഫി, ഷുഹൈബ് കാമിൽ സഖാഫി പെരുവയൽ സംസാരിച്ചു.
Tags:
Mavoor News