ഫറോക്ക് സ്പീക്കേഴ്സ് ഫോറം പ്രസംഗ പരിശീലന ക്ലാസ് സംഘടിപ്പിച്ചു
ഫറോക്ക്:
സ്പീക്കേഴ്സ് ഫോറം ഫറോക്ക് 105-ാമത് സെഷൻ പ്രസംഗ പരിശീലന ക്ലാസ് സംഘടിപ്പിച്ചു. ലഹരി നിർമ്മാർജ്ജന സമിതി സംസ്ഥാന സെക്രട്ടറി സുബൈർ നല്ലോളി ക്ലാസ് ഉദ്ഘാടനം ചെയ്തു.
"മതേതര ഇന്ത്യയിലെ വഖഫ്" എന്ന വിഷയത്തെ ആസ്പദമാക്കി സ്പീക്കേഴ്സ് ഫോറം അംഗങ്ങൾ പ്രസംഗങ്ങൾ അവതരിപ്പിച്ചു. ഫോറം കൺവീനർ കെ.ടി റസാക്ക് അധ്യക്ഷത വഹിച്ച ചടങ്ങിൽ അബ്ദുൽ ലത്തീഫ് ഇ.കെ, അസ്ഗർ കളത്തിങ്ങൽ, എ.കെ റഫീക്ക്, ആഷിഖ് എ.കെ, അബ്ദുള്ള കാരാട്ടിയാട്ടിൽ, കോയ കുട്ടി .കെ, നാസർ .കെ, റഷീദ് .കെ.വി തുടങ്ങിയവർ സംസാരിച്ചു.
Tags:
Kozhikode News