സംസ്ഥാനത്തെ പ്രധാന തൊഴിൽ മേഖലയായ മോട്ടോർ വ്യവസായത്തെ സർക്കാർ കറവ പശുവാക്കുകയാണെന്നും മോട്ടോർ മേഖലയെ തകർച്ചയിൽ നിന്നും സംരക്ഷിക്കാൻ പ്രായോഗിക നടപടികൾ വേണമെന്നും എസ്. ടി. യു സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.മുഹമ്മദ് അഷ്റഫ് പറഞ്ഞു.
അപ്രായോഗികമായ പരിഷ്കാരങ്ങൾക്കുള്ള പരീക്ഷണശാലയായി അധികൃതർ മോട്ടോർ മേഖലയെ മാറ്റിയിരിക്കയാണ്.
ഓട്ടോ ടാക്സി രംഗവും ചരക്ക് ഗതാഗത രംഗവും മൽപ്രതിസന്ധിയെയാണ് നേരിടുന്നത്.
തൊഴിലും വരുമാനവുമില്ലാതെ ലക്ഷക്കണക്കിന് തൊഴിലാളികൾ ദുരിതമനുഭവിക്കുമ്പോൾ അവരെ സഹായിക്കാൻ സർക്കാരും ക്ഷേമ ബോർഡും പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കണം.
തൊഴിലാളികളുടെ ക്ഷേമത്തിനായി തൊഴിലാളികൾ അംശാദായ മടച്ച് പ്രവർത്തിക്കുന്ന ക്ഷേമ ബോർഡ് അധികൃതർ തൊഴിലാളികളെ കണ്ടില്ലെന്ന് നടിക്കുകയാണ്.
മോട്ടോർ തൊഴിലാളി ഫെഡറേഷൻ (എസ്.ടി.യു) കോഴിക്കോട് ജില്ലാ ദ്വിദിന സമ്മേളനത്തിൻ്റെ പ്രതിനിധി സമ്മേളനം കോഴിക്കോട് സി.എച്ച്. ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. എസ് ടി യൂ ജില്ലാ
പ്രസിഡണ്ട് യു. എ. ഗഫൂർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ഇ ടി പി ഇബ്രാഹിം സ്വാഗതം പറഞ്ഞു മോട്ടോർ ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എൻ കെ സി ബഷീർ ജില്ലാ ട്രഷറർ എൻ സുബൈർ സലാം വാണിമേൽ എന്നിവർ സംസാരിച്ചു രണ്ടാം സെഷനിൽ സംഘാടനം എന്ന വിഷയത്തിൽ കെ ലത്തീഫ് മാസ്റ്റർ ക്ലാസെടുത്തു മോട്ടോർ ക്ഷേമനിധി എന്ന വിഷയത്തിൽ കോഴിക്കോട് ക്ഷേമനിധി ഓഫീസർ ജിനീഷ് തൊഴിലാളികളുമായി സംവദിച്ചു ജില്ലാ ഭാരവാഹികളായ റിയാസ് അരീക്കാട് മജീദ് വടകര അഷ്റഫ് കല്ലാച്ചി ഷെഫീക്ക് രാമനാട്ടുകര ഇബ്രാഹിം പേരാമ്പ്ര റമീസ് തണ്ണീർപ്പന്തൽ തുണ്ടിയിൽ യൂസഫ് മുജീബ് പൂനൂര് ഹമീദ് മടവൂർ കെപിസി ഷുക്കൂർ എന്നിവർ സംസാരിച്ചു ജില്ലാ ട്രഷറർ ഷെഫീഖ് ബേപ്പൂർ നന്ദിയും പറഞ്ഞു
Tags:
Kozhikode News