മാവൂരിൽ നവീകരിച്ച മദ്രസാ കെട്ടിടോൽഘാടനവും വിദ്യാരംഭവും നടന്നു
മാവൂർ:
മാവൂർ പാറമ്മൽ മുഹിമ്മാത്തൂൽമുസ്ലിമിൻ മദ്രസയുടെ നവീകരിച്ച കെട്ടിടോൽഘാടനം മാവൂർ മഹ്ളറ പ്രസിഡൻറ് കെ.സി. ഹസ്സൻ തങ്ങൾ നിർവ്വഹിച്ചു.
പുതുതായി മദ്രസയിൽ എത്തിയ കുട്ടികളുടെ വിദ്യാരംഭ ചടങ്ങിനും കെ.സി. ഹസ്സൻ തങ്ങൾ, SAI ബുഹാരി എന്നിവർ നേതൃത്വം നൽകി.
മഹ്ളറ ജനറൽ സെക്രട്ടറി മുഹമ്മദാലി മാസ്റ്റർ യോഗം ഉൽഘാടനം ചെയ്ത ചടങ്ങിൽ മുഹമ്മദാലി മുസ്ലിയാർ അദ്യക്ഷത വഹിച്ചു.
മാവൂർ ഖത്തീബ് ഫഹദ് അലി നിസാമി, അജ്മൽ സഖാഫി, ജുനൈദ് അഹ്സനി, നിസാർ ഖുതുബി, സിറാജ് സഖാഫി, ഉസ്മാൻ സഖാഫി, സ്ഥാലിഹ് പൈങ്ങാട്ട്, അബ്ദ് റഹ്‌മാൻ എന്നിവർ ചടങ്ങിൽ സംസാരിച്ചു. പി.സി. അബ്ദുല്ല മാസ്റ്റർ നന്ദി പ്രകാശിപ്പിച്ചു.
Tags:
Mavoor News