Trending

കോഴിക്കോട് രാമനാട്ടുകരയിൽ ഡ്രോൺ പരിശോധനയിൽ 16 കഞ്ചാവ് ചെടികൾ കണ്ടെത്തി

കോഴിക്കോട് രാമനാട്ടുകരയിൽ ഡ്രോൺ പരിശോധനയിൽ 16 കഞ്ചാവ് ചെടികൾ കണ്ടെത്തി


കോഴിക്കോട്:
രാമനാട്ടുകര പെട്രോൾ പമ്പിന് സമീപം സ്വകാര്യ വ്യക്തിയുടെ പറമ്പിൽ ഡ്രോൺ ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ 16 കഞ്ചാവ് ചെടികൾ കണ്ടെത്തി. ഇന്ന് (ഏപ്രിൽ 9, 2025) വൈകുന്നേരമാണ് സംഭവം.
പൊലീസ് നടത്തിയ പ്രത്യേക പരിശോധനയിലാണ് കഞ്ചാവ് ചെടികൾ കണ്ടെത്തിയത്.


ഡ്രോൺ ഉപയോഗിച്ച് നടത്തിയ നിരീക്ഷണത്തിൽ പറമ്പിന്റെ ഉൾഭാഗത്ത് പച്ചപ്പോടെ നിൽക്കുന്ന കഞ്ചാവ് ചെടികൾ അധികൃതരുടെ ശ്രദ്ധയിൽ പെടുകയായിരുന്നു. തുടർന്ന് സ്ഥലത്തെത്തി നടത്തിയ പരിശോധനയിൽ 16 ഓളം കഞ്ചാവ് ചെടികൾ കണ്ടെത്തുകയും അവ പിടിച്ചെടുക്കുകയും ചെയ്തു.
  സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


ഫറോക്ക് അസിസ്റ്റന്റ് കമ്മീഷണർ സിദ്ദിഖ്, ഫറോക്ക് ഇൻസ്പെക്ടർ ശ്രീജിത്ത് ടി പി, SI മാരായ വിനയൻ, വർഷ മധു   സ്പെഷ്യൽ ബ്രാഞ്ച് എസ് ഐ,പി സി സുജിത്ത്, എ എഎസ്ഐ പ്രതീഷ് സിപിഒ മാരായ, ശാന്തനു, സുകേഷ്, സുമേഷ്, മധു, സന്തോഷ്, വിപിൻദാസ്, സനീഷ്, പ്രജിത്ത്, സന്തോഷ്

Post a Comment

Previous Post Next Post