ഗ്രാസിം ഫാക്ടറി ഫൈബർ ഡിവിഷൻ പവർഹൗസ് കൂട്ടായ്മ കുടുംബ സംഗമം നടത്തി.
മാവൂർ:
ഗ്രാസിം ഫാക്ടറി ഫൈബർ ഡിവിഷൻ പവർഹൗസ് കൂട്ടായ്മയുടെ കുടുംബ സംഗമം താത്തൂർ പൊയിലിലെ ചാലിയാർ ജലക്കിൽ നടന്നു. രണ്ടാം തവണയാണ് ഫൈബർ ഡിവിഷൻ പവർഹൗസിലെ റിട്ട. ജീവനക്കാരുടെ കുടുംബങ്ങൾ ഒരുമിച്ചുകൂടുന്നത്. കാശ്മീരിൽ തീവ്രവാദികളാൽ കൊലചെയ്യപ്പെട്ടവർക്കായുള്ള മൗനപ്രാർഥനയോടെയാണ് പരിപാടികൾ തുടങ്ങിയത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വളപ്പിൽ റസാഖ് സംഗമം ഉദ്ഘാടനം ചെയ്തു. കൂട്ടായ്മ പ്രസിഡന്റ് ഓനാക്കിൽ ആലി അധ്യക്ഷത വഹിച്ചു. എം. ധർമ്മജൻ, കെ.ജി. പങ്കജാക്ഷൻ, പി. ഭാസ്കരൻ നായർ, എൻ.പി. മമ്മദ് കുട്ടി, കെ. കുഞ്ഞാലി, ആലിക്കുട്ടി, അബ്ദുൽ ബറാമി, പി.കെ. ചന്ദ്രൻ, സീനിയർ എൻജിനീയർ സൗന്ദർ രാജ്, ഷിഫ്റ്റ് എൻജിനീയർമാരായ ബിജോ, പ്രകാശ്, സിവിൽ എൻജിനീയർ അബ്ദുറഹിമാൻ, ടൈം ഓഫിസർ രാമകൃഷ്ണൻ, രവി വെള്ളലശ്ശേരി, സി.കെ. അബൂബക്കർ എന്നിവർ സംസാരിച്ചു. അടച്ചു പൂട്ടിയ ഗ്രാസിമിൻ്റെ ഭൂമി ഉപയോഗപ്പെടുത്തി വ്യവസായം ആരംഭിക്കാൻ സർക്കാർ മുന്നോട്ടുവരണമെന്ന് പ്രമേയത്തിലൂടെ യോഗം ആവശ്യപ്പെട്ടു.
റിട്ടയേർഡ് ജീവനക്കാരിൽ മുതിർന്നവരെ പൊന്നാട അണിയിച്ചും ഉപഹാരം നൽകിയും ആദരിച്ചു. ബോയിലർ ഓപ്പറേറ്റർ ഒ.വി. ദിവാകരൻ, ഫയർമാൻ പി.കെ. ചന്ദ്രൻ, ഫിറ്റർമാരായ വി.കെ. ഗംഗാധരൻ, ബാലകൃഷ്ണ ഗുരുക്കൾ എന്നിവരാണ് ആദരവ് ഏറ്റുവാങ്ങിയത്. വൈസ് പ്രസിഡന്റ് അബ്ദുൽ കരീം സ്വാഗതവും മുരളി മാവൂർ നന്ദിയും പറഞ്ഞു. അബ്ദുല്ലക്കുട്ടി മാവൂർ, അസ്റ അഷ്റഫ്, മുരളി മാവൂർ എന്നിവർ നയിച്ച ഗാനമേളയും തുടർന്ന് നടന്നു.
Tags:
Mavoor News