മണൽ ലോറി പിടികൂടി
മാവൂർ:
ചാലിയാർ പുഴയിലെ അമ്പലമുക്കിനടുത്ത് പള്ളിക്കടവിൽ നിന്നും ചൊവ്വാഴ്ച പുലർച്ച അനധികൃതമായി പുഴ മണൽ കടത്തുകയായിരുന്ന മണൽ ലോറി മാവൂർ പോലീസ് പിടികൂടി. മാവൂർ പോലീസ് ഇൻസ്പെക്ടർ p. രാജേഷിന്റെ നിർദ്ദേശപ്രകാരം സബ് ഇൻസ്പെക്ടർ സലിം മുട്ടത്ത്, സ്പെഷ്യൽ ബ്രാഞ്ച് സബ്ഇൻസ്പെക്ടർ സജീഷ്,സീനിയർ സിവിൽ പോലീസ് ഓഫീസർ ദിലീപ്, KHG ബാലഗോപാൽ എന്നിവർ ചേർന്നാണ് ലോറി കസ്റ്റഡിയിലെടുത്തത്.
Tags:
Mavoor News