Trending

പട്ടാളക്കാരുടെ കൂട്ടായ്മ പരേതനായ റിട്ട: ജവാൻ ആലിക്കുട്ടിക്ക് ആദരവ് സമർപ്പിച്ചു.

പട്ടാളക്കാരുടെ
കൂട്ടായ്മ പരേതനായ റിട്ട: ജവാൻ ആലിക്കുട്ടിക്ക് ആദരവ് സമർപ്പിച്ചു.


മാവൂർ: നിര്യാതനായ റിട്ട: ജവാൻ മാവൂർ പാറമ്മൽ പഴമ്പള്ളി മേത്തൽ ആലിക്കുട്ടി (58) ക്ക് വിരമിച്ച പട്ടാളക്കാരുടെ
കൂട്ടായ്മ  ആദരവ് സമർപ്പിച്ചു.
ഒമ്പതോളം വരുന്ന റിട്ടയേർഡ് ജവാന്മാരാണ് 
രാജ്യത്തിനായി  സേവനം സമർപ്പിച്ച വ്യക്തിയെ
മരണാനന്തരം ദേശീയ പതാക പുതപ്പിച്ചു സല്യൂട്ട് നൽകിയും
ആദരിച്ചത്.


മാവൂർ എക്സ് സർവീസ് മെൻ യൂണിയൻ പ്രസിഡണ്ട് വിക്രമൻ നായർ സെക്രട്ടറി പ്രശാന്ത് , വൈസ് പ്രസിഡണ്ട് അബ്ദുറഹിമാൻ പാലിയിൽ, ട്രഷറർ അബ്ദുൽ ഖാദർ, സഹദേവൻ എന്നിവർ 
അടക്കമുള്ള സഹപ്രവർത്തകർ ആണ് 
മരണ  വീട്ടിൽ മിലിറ്ററി രീതിയിലുള്ള ആദരവ് സമർപ്പിക്കാൻ എത്തിയത്.
 ആശുപത്രിയിൽ ചികിത്സയിലായിരുന്ന ആലിക്കുട്ടി തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് മരണപ്പെട്ടത്.പാറമ്മൽ മൂഹിമ്മാത്തുൽ മുസ്‌ലിമീൻ ഹയർ സെക്കണ്ടറി മദ്രസ കമ്മറ്റി വൈസ് പ്രസിഡണ്ടായിരുന്നു വിമുക്തഭടനായ ആലിക്കുട്ടി.
മാവൂർ പാറമ്മൽ വലിയ ജുമുഅത്ത് പള്ളി ഖബർസ്ഥാനത്തിൽ ജനാസ മറവ് ചെയ്തു.

 

Post a Comment

Previous Post Next Post