Trending

ലഹരിക്കെതിരെ കൗമാരക്കൂട്ടം

വെള്ളിപ്പറമ്പ് ജനകീയ ആരോഗ്യ സമിതിയുടെ ആഭിമുഖ്യത്തിൽ ലഹരിക്കെതിരെ കൗമാരക്കൂട്ടം "പ്രതീക്ഷ 2025" എന്ന പേരിൽ കൗമാരക്കാരായ കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് വിപുലമായ ബോധവൽക്കരണ പരിപാടി സംഘടിപ്പിക്കപ്പെട്ടു.


വെള്ളിപ്പറമ്പ് സിൽവർ പാലസ് ഓഡിറ്റോറിയത്തിൽ വച്ച് നടന്ന പരിപാടിയിൽ ജെ എച് ഐ. ടി ആലി സ്വാഗതം പറഞ്ഞു. വാർഡ് നമ്പർ ബിജു ശിവദാസ് അധ്യക്ഷത വഹിച്ചു. പെരുവയൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി സുബിത തോട്ടഞ്ചേരി പരിപാടി ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർമാരായ സെയ്ദത്ത് കെ, പ്രസീത് കുമാർ, സുഹറബി ടീച്ചർ, സുസ്മിത വിത്താരത്ത്, ജില്ലാ ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസർ കൃഷ്ണദാസ് കെ പി, റിട്ടയേഡ് എസ് ഐ അഷറഫ്, ജെ എച് ഐ. ഷൈജു ഇ, മനോജ് കുമാർ കെ, ജെ പി എച്ച് എൻ. ജെസ്ന പി എന്നിവർ സംസാരിച്ചു. കോഴിക്കോട് അസിസ്റ്റന്റ് എക്സൈസ് ഓഫീസർ രാജേഷ് ബോധവൽക്കരണ ക്ലാസ് എടുത്തു. മജീഷ്യൻ സി പി ബഷീർ കൊടുവള്ളി മായാജാല പ്രകടനത്തിലൂടെ ലഹരിക്കെതിരെ ബോധവൽക്കരണം നടത്തി.  തുടർന്ന് പെരുവയൽ  ഗ്രാമപഞ്ചായത്തിലെ 16, 17, 18, 19,20 വാർഡുകളിലെ കൗമാരക്കാരായ കുട്ടികൾ ലഹരി വിരുദ്ധ ബോധവൽക്കരണ അർത്ഥം ഫ്ലാഷ് മോബ്, മോണോ ആക്ട്, കവിത, പ്രസംഗം എന്നീ കലാരൂപങ്ങളിലൂടെ മികച്ച പ്രകടനം നടത്തി. അക്ഷയ് ആൻഡ് ടീം അവതരിപ്പിച്ച കളരി അഭ്യാസവും ബോധവൽക്കരണത്തിന്റെ മികവ് കൂട്ടി. തുടർന്ന് വെള്ളിപറമ്പ് അങ്ങാടിയിൽ ബോധവൽക്കരണ റാലിയും നടത്തി.

Post a Comment

Previous Post Next Post