കോഴിക്കോട് സൗഹൃദ കൂട്ടായ്മയ്ക്ക് പുതിയ ഭാരവാഹികൾ
കോഴിക്കോട്:
ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും സമീപപ്രദേശങ്ങളിലെയും സാമൂഹിക സേവന രംഗത്ത് സജീവമായി പ്രവർത്തിക്കുന്ന യുവതീ യുവാക്കളുടെ സൗഹൃദ കൂട്ടായ്മയ്ക്ക് പുതിയ നേതൃത്വം നിലവിൽ വന്നു.
പുതിയ കമ്മിറ്റിയിൽ റുബീന കെ.പി. പ്രസിഡന്റായും ബഷീർ സി.പി. സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു. സുഹറയും നിഷാദും വൈസ് പ്രസിഡന്റുമാരായി ചുമതലയേൽക്കും. ഫിർഷാദും ആമിനാ ജിജുവും ജോയിന്റ് സെക്രട്ടറിമാരായും നൂർജഹാൻ ട്രഷററായും പ്രവർത്തിക്കും. സലിം എൻ.പി., നസീർ എന്നിവരാണ് പുതിയ കമ്മിറ്റിയിലെ മറ്റ് അംഗങ്ങൾ.
Tags:
Kozhikode News