ഗായകൻ ഉസ്മാൻ കോഴിക്കോടിനെ ആദരിച്ചു.
കോഴിക്കോട് ഡിസ്ട്രിക്ട് മ്യൂസിക്ക് ലവേർസ് അസോസിയേഷൻ്റെ നേതൃത്വത്തിൽ സംഗീത ലോകത്ത് 40 വർഷം പിന്നിട്ട റഫീ സാബിൻ്റെ ഗാനങ്ങളിലൂടെ പ്രസിദ്ധനായ ഉസ്മാൻ കോഴിക്കോടിനെ ജില്ലയിലെ സംഗീത ആസ്വാദക കൂട്ടായ്മ ആദരിച്ചു. ഇന്ത്യക്കകത്തും പുറത്തുമായി ആയിരക്കണക്കിന് വേദികളിൽ ഗാനങ്ങൾ ആലപിച്ച ഉസ്മാൻ കോഴിക്കോടിന് ടൗൺ ഹാളിൽ വെച്ച് നടന്ന പ്രോഗ്രാമിലാണ് ആദരവ് നൽകിയത്.
പ്രസിദ്ധ സിനിമാ സംവിധായകൻ സുനിൽ ഉൽഘാടനം നിർവ്വഹിച്ചു. സിനിമാ നടൻ അപ്പുണ്ണി ശശി ,സിനിമാ നടി വേദ സുനിൽ എന്നിവർ മുഖ്യാതിഥികൾ ആയിരുന്നു.
പി. ടി. സുബൈർ അദ്ധ്യക്ഷത വഹിച്ചു. കെ. സലാം, ആർ. ജയന്ത് കുമാർ, ടി. പി. എം. ഹാഷിർ അലി, പി. പി. അബ്ദുള്ളക്കോയ, ഹിഷാം ഹസ്സൻ എന്നിവർ സംസാരിച്ചു. തുടർന്ന് 'എക് ശ്യാം ഉസ്മാൻ കെ നാം' എന്ന പേരിൽ റഫി, മുകേഷ്, കിഷോർ നൈറ്റ് നടന്നു. പ്രസിദ്ധ ഗായകരായ നയൻ ജെ ഷാ, മെഹറൂഫ് കാലിക്കറ്റ്, ജിഷ ഉമേഷ്, അനൂന മൻസൂർ, ശുഭ എന്നിവർ ഗാനങ്ങൾ ആലപിച്ചു.
Tags:
Kozhikode News