വേറിട്ട പദ്ധതിയുമായി മണക്കടവ് ദാറുസ്സലാം മദ്റസ പഠനാരംഭം.
മണക്കടവ് :
ദാറുസ്സലാം ഹയർ സെക്കണ്ടറി മദ്റസ പഠനാരംഭം വേറിട്ട പദ്ധതികളോടെ ശ്രദ്ദേയമായി. "വിദ്യയുടെ പ്രാരംഭത്തിൽ നാളേക്കൊരു കരുതൽ വൃക്ഷം" എന്ന പ്രമേയത്തിൽ ദാറുസ്സലാം മദ്റസയിലെ മിഹ്റജാനുൽ ബിദായയിൽ പുതുതായി ചേർന്ന വിദ്യാർത്ഥികൾക്ക് വൃക്ഷ തൈ നൽകി. സയ്യിദ് മഅശൂഖ് ഹുദവി ഉദ്ഘാടനം ചെയ്തു. സദർ മുഅല്ലിം സി.പി അഷ്റഫ് ഫൈസി പച്ചിലക്കാട് അദ്ധ്യക്ഷനായി. അബ്ദുന്നാസർ മാഹിരി, മുഹമ്മദ് മുസ്‌ലിയാർ , ശരീഫ് ഫൈസി കൊടൽ പാടം, അബ്ദുൽ ബാസിത് യമാനി ചുങ്കത്തറ, അബ്ദുൽ വഹാബ്, അബ്ദുൽ അസീസ് മാസ്റ്റർ, അബ്ദുൽ ഹമീദ് മുസ്‌ലിയാർ, സി.എം അബ്ബാസ് സംസാരിച്ചു. യു.സി മുഹമ്മദലി ശിഹാബ് സ്വാഗതവും ജംഷീർ നന്ദിയും പറഞ്ഞു.
Tags:
Perumanna News