പെരുവയൽ പഞ്ചായത്തിൽ ആരോഗ്യ വകുപ്പിന്റെ മിന്നൽ പരിശോധന; വൃത്തിഹീനമായ കടകൾക്ക് പിഴ
പെരുവയൽ:
പെരുവയൽ ഗ്രാമപഞ്ചായത്തിലെ വെള്ളിപ്പറമ്പ്, കുറ്റിക്കാട്ടൂർ പ്രദേശങ്ങളിൽ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ മിന്നൽ പരിശോധന നടത്തി. ഹോട്ടലുകൾ, ചായക്കടകൾ, കൂൾ ബാറുകൾ, ബേക്കറികൾ, ബീഫ് സ്റ്റാളുകൾ, ചിക്കൻ സ്റ്റാളുകൾ തുടങ്ങി വിവിധ വ്യാപാര സ്ഥാപനങ്ങളിലാണ് പരിശോധന സംഘം പരിശോധന നടത്തിയത്.
പരിശോധനയിൽ വൃത്തിഹീനമായി പ്രവർത്തിച്ച ഒരു ചിക്കൻ സ്റ്റാളിനും ഒരു ബീഫ് സ്റ്റാളിനും ആരോഗ്യ വകുപ്പ് പിഴ ചുമത്തി.
കോട്പ്പ നിയമം പാലിക്കാത്ത മൂന്ന് കടകൾക്കെതിരെയും പിഴ ഈടാക്കിയിട്ടുണ്ട്. കൂടാതെ, കുറ്റിക്കാട്ടൂരിലെ ഒരു ഹോട്ടൽ മലിനജലം ഓടയിലേക്ക് ഒഴുക്കിയതിന് നോട്ടീസ് നൽകിയിട്ടുണ്ട്.
പെരുവയൽ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ഷൈജു ഇ, ടി ആലി, മനോജ്കുമാർ എന്നിവർ പരിശോധനയിൽ പങ്കെടുത്തു. വരും ദിവസങ്ങളിലും ഈ പ്രദേശങ്ങളിൽ പരിശോധന ശക്തമായി തുടരുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. പൊതുജനാരോഗ്യ സംരക്ഷണം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് പരിശോധനകൾ നടത്തുന്നതെന്നും അധികൃതർ വ്യക്തമാക്കി.
Tags:
Peruvayal News