താത്തൂർ എറക്കോട്ടുമ്മൽ അബൂബക്കറിൻ്റെ ഭാര്യ പാത്തുമ്മ 50 വയസ്സ് ഇടിമിന്നലേറ്റ് മരിച്ചു
മാവൂർ:
ഇന്ന് വൈകുന്നേരമുണ്ടായ ശക്തമായ ഇടിമിന്നലേറ്റ് യുവതിക്ക് ദാരുണാന്ത്യം. താത്തൂർ എറക്കോട്ടുമ്മൽ താമസിക്കുന്ന അബൂബക്കറിന്റെ ഭാര്യ ഫാത്തിമ( 50)യാണ് മരണപ്പെട്ടത്. ഇന്ന് വൈകുന്നേരം അഞ്ചുമണിയോടെ ഉണ്ടായ ഇടിമിന്നൽ ഏറ്റാണ് ഫാത്തിമ മരണപ്പെട്ടത്.
മക്കൾ: റഹീസ്, റംഷിദ, റമീസ,രഹ്‌ന ഭാനു.
തൊഴിലുറപ്പ് തൊഴിലാളി ആയിരുന്നു. മൃതദേഹം മണാശ്ശേരിയിലെ സ്വകാര്യ മെഡിക്കൽ കോളജിൽ നിന്നും കോഴിക്കോട് മെഡിക്കൽ കോളജിലക്ക് കൊണ്ടുപോയി. നാളെ പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകും.
Tags:
Death News