കുടുംബ ബന്ധം ഊഷ്മളമാക്കി കള്ളിവളപ്പിൽ ഫാമിലിയുടെ ഇഷ്ക് ഫിയ
മാവൂർ:
കള്ളിവളപ്പിൽ ഫാമിലി ചെറിയ പെരുന്നാളിനോടനബന്ധിച്ച് കുടുംബാംഗങ്ങളുടെ ഒത്തുകൂടൽ സംഘടിപ്പിച്ചു. 'ഇഷ്ക് ഫിയ' എന്ന പേരിൽ സംഘടിപ്പിച്ച പരിപാടി മാവൂർ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് ടി രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. കള്ളിവളപ്പിൽ അബ്ദുള്ള അധ്യക്ഷത വഹിച്ചു.
കഴിഞ്ഞ 35 വർഷത്തെ അധ്യാപന ജീവിതത്തോട് വിടപറഞ്ഞ കുടുംബാം ഗം ടി.കെ അഹമ്മദ് മാസ്റ്റർക്കുള്ള കുടുബ ത്തിന്റെ ഉപഹാരം ടി രഞ്ജിത്ത് കൈമാറി. കള്ളിവളപ്പിൽ കുടുംബ ട്രസ്റ്റ് ചെയർമാൻ എം.ടി മുഹമ്മദ് മാസ്റ്റർ പൊന്നാടയണിയിച്ചു. എം ബി ബി എസ് പഠനം പൂർത്തീകരിച്ച അനസ് അബൂബക്കറിന് കെ വി ചെറിയ മുഹമ്മദ്, ഉമ്മത്തിയുമ്മ മെമ്മോറിയൽ അവാർഡ് കൈമാറി. മുതിർന്ന കുടുംബാംഗങ്ങൾക്കും വിവിധ പരീക്ഷകളിൽ വിജയികളായുള്ളവർക്കും ചടങ്ങിൽ വെച്ച് ഉപഹാരം കൈമാറി. ലത്തീഫ് കുറ്റിക്കുളം, സുലൈമാൻ കെ.വി, ടി. കെ ഹംസ, മുഹമ്മദ് ഓമശ്ശേരി, അബൂബക്കർ അമ്മാംകുഴി, ഒ മമ്മദ് മാസ്റ്റർ, അബ്ദുൽ കരീം മുണ്ടുമുഴി തുടങ്ങിയവർ സംസാരിച്ചു. റഊഫ് ചേന്നമംഗല്ലൂരിന്റെ നേതൃത്വത്തിലുള്ള സംഗീത നിശയും അരങ്ങേറി. ഒ.എം നൗഷാദ് സ്വാഗതവും കെ വി നാസർ നന്ദിയും പറഞ്ഞു. പി.പി മൻസൂർ, ടി.കെ നാസർ, ഒ.എം നൗഫൽ, നുഹ്മാനുൽ ഹഖ്, മുൽത്തസിം, ഫെറിൽ തുടങ്ങിയവർ നേതൃത്വം നൽകി.
Tags:
Mavoor News