ജി എൽ പി എസ് ചെറൂപ്പ 98ാം വാർഷികാഘോഷം "സമ്മോഹനം 2025" വിവിധ കലാപരിപാടികളുടെയും പ്രമുഖ വ്യക്തിത്വങ്ങളുടെയും സാന്നിധ്യത്തിൽ ഏപ്രിൽ 3 വ്യാഴാഴ്ച നടന്നു.
ഹെഡ്മിസ്ട്രസ് ഗിരിജ ടീച്ചർ സ്വാഗതം ആശംസിച്ച യോഗത്തിൽ വാർഡ് മെമ്പർ ശുഭ ശൈലേന്ദ്രൻ അധ്യക്ഷത വഹിച്ചു. ഉദ്ഘാടനം മാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ വളപ്പിൽ റസാഖ് നിർവഹിച്ചു. സാഹിത്യകാരനും അധ്യാപകനുമായ ഡോ: രാജേഷ് മോൻജി മുഖ്യാതിഥിയായി, കോഴിക്കോട് റൂറൽ എ. ഇ.ഒ.ശ്രീ:കുഞ്ഞു മൊയ്തീൻകുട്ടി, മാവൂർ ബി.പി.സി ശ്രീ ജോസഫ് തോമസ്, മാവൂർ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടിടിഎ ഖാദർ എന്നിവർ സന്നിഹിതരായിരുന്നു. ചടങ്ങിന് ആശംസകൾ അർപ്പിച്ചവർ ശ്രീ കെ സി രവീന്ദ്രൻ, ശ്രീ ശങ്കരനാരായണൻ, ശ്രീ സിപി കൃഷ്ണൻ, ശ്രീ പുനത്തിൽ സുരേഷ്,
ശ്രീ അബ്ദുറഹിമാൻ,
ശ്രീ ശൈലേന്ദ്രൻ.
ചടങ്ങിൽ ശ്രീമതി ചന്ദ്രമതി അമ്മ ( നൂൺ മീൽ കുക്ക് ) റിതിക് എസ് ആർ ( എൽഎസ്എസ് ജേതാവ്)എന്നിവരെ ആദരിച്ചു. പരിപാടിയ്ക്ക് പിടിഎ പ്രസിഡണ്ട് ശ്രീ സോമിത് ടിവി നന്ദി പറഞ്ഞു.
Tags:
Mavoor News