കോഴിക്കോട് ബീച്ചിൽ ലോകാരോഗ്യ ദിനാചരണം ശ്രദ്ധേയമായി
കോഴിക്കോട്:
കേരള ഗവർമെൻറ് മെഡിക്കൽ ഓഫീസർസ് അസോസിയേഷൻ (KGMOA) കോഴിക്കോട് ബ്രാഞ്ചും ഹോപ്പ് ബ്ലഡ് ഡോണേഴ്സ് ഗ്രൂപ്പും സംയുക്തമായി ലോകാരോഗ്യ ദിനം ആചരിച്ചു. കോഴിക്കോട് ബീച്ചിൽ രാവിലെ 7.30 ന് നടന്ന പരിപാടികൾ KGMOA പ്രസിഡൻറ് ഡോ. ലിസ്സി ഉദ്ഘാടനം ചെയ്തു.
ജില്ലാ ടി.ബി. & എയ്ഡ്സ് കണ്ട്രോൾ ഓഫീസർ ഡോ. സ്വപ്ന കെ.വി. മുഖ്യപ്രഭാഷണം നടത്തി. ഈ വർഷത്തെ ലോകാരോഗ്യ ദിനത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ചും ആരോഗ്യകരമായ ജീവിതശൈലിയെക്കുറിച്ചും ഡോ. സ്വപ്ന സംസാരിച്ചു.
ഹോപ്പ് ബ്ലഡ് ഡോണേഴ്സ് ഗ്രൂപ്പ് പ്രസിഡൻറ് നാസർ മാഷ് ആയഞ്ചേരി ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ലഹരിയുടെ ദോഷവശങ്ങളെക്കുറിച്ചും യുവതലമുറ ലഹരിയിൽ നിന്ന് വിട്ടുനിൽക്കേണ്ടതിൻ്റെ ആവശ്യകതയെക്കുറിച്ചും അദ്ദേഹം ഓർമ്മിപ്പിച്ചു.
ഹോപ്പ് ട്രഷറർ ഗിരീഷ് ബാബു ശാരദാമന്ദിരം, ജോയിന്റ് സെക്രട്ടറി സിദ്ധീഖ് പെരുമണ്ണ, എക്സിക്യൂട്ടീവ് മെമ്പർമാരായ ഷെരീഫ് ആഷിയാന, ജാബിർ കുറ്റിച്ചിറ, കോർഡിനേറ്റർ ഷറീജ ഒളവണ്ണ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
KGMOA സെക്രട്ടറി ഡോ. അഫ്സൽ സി.കെ. സ്വാഗതവും ഡോ. നിഷാന്ത് എ.കെ. നന്ദിയും പറഞ്ഞു. ആരോഗ്യ പ്രവർത്തകരും ഹോപ്പ് ബ്ലഡ് ഡോണേഴ്സ് ഗ്രൂപ്പ് അംഗങ്ങളും പൊതുജനങ്ങളും ഉൾപ്പെടെ നിരവധി പേർ പരിപാടിയിൽ പങ്കെടുത്തു.
Tags:
Kozhikode News