Trending

പാലാഞ്ചേരി മേത്തൽ ഉന്നതി നവീകരണം ഉദ്ഘാടനം ചെയ്തു

പാലാഞ്ചേരി മേത്തൽ ഉന്നതി നവീകരണം ഉദ്ഘാടനം ചെയ്തു


പെരുമണ്ണ:
കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച പാലാഞ്ചേരി മേത്തൽ ഉന്നതിയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അരിയിൽ അലവി നിർവ്വഹിച്ചു. പെരുമണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷാജി പുത്തലത്ത് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി. ഉഷ, വാർഡ് മെമ്പർ സുധീഷ് കൊളായി, വാർഡ് വികസന സമിതി കൺവീനർ എം. ഉണ്ണികൃഷ്ണൻ എന്നിവർ ഉദ്ഘാടന ചടങ്ങിൽ സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്യാമള പറശ്ശേരി സ്വാഗതം ആശംസിച്ച ചടങ്ങിൽ പി.എം കൃഷ്ണൻ നന്ദി പ്രകാശിപ്പിച്ചു.

Post a Comment

Previous Post Next Post