അങ്കണവാടി ടീച്ചർക്കുള്ള അവാർഡ് മാവൂർ പഞ്ചായത്തിലെ പി.കെ പ്രസന്ന കുമാരി ടീച്ചർക്ക്
മാവൂർ:
2024-25 വർഷത്തെ മികച്ച അങ്കണവാടി ടീച്ചർക്കുള്ള സംസ്ഥാനതല അവാർഡ്
കോഴിക്കോട് ജില്ലയിൽ മാവൂർ പഞ്ചായത്തിലെ പി.കെ പ്രസന്ന കുമാരി ടീച്ചർക്ക് ലഭിച്ചു. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ വെച്ച് ഉപഹാരം ഏറ്റുവാങ്ങി.
അഡുവാട് പത്താം നമ്പർ അംഗൻവാടിയിലെ ടീച്ചറായ പ്രസന്നകുമാരി നിലവിൽ മാവൂർ ഗ്രാമപഞ്ചായത്ത് 9 വാർഡ് അംഗം കൂടിയാണ്. കുന്നമംഗലം ഐസിഡിഎസ് അഡീഷണൽ പ്രോജക്ട്
ലീഡർ എന്ന നിലയിലും സേവനം ചെയ്യുന്നുണ്ട്. മിൽമ റിട്ട: ജീവനക്കാരൻ ശിവദാസനാണ് ഭർത്താവ്.
Tags:
Mavoor News